ഉപേക്ഷിച്ച ചൂണ്ടയിൽ കുരുങ്ങി നീർക്കാക്ക; രക്ഷപെടുത്തി ഫയർഫോഴ്സ്
കോതമംഗലം: കോതമംഗലം കുരൂർ തോട്ടിൽ ചൂണ്ട തൊണ്ടയിൽ കുടുങ്ങി അവശനിലയിലായ നീർക്കാക്കയെ ഫയർഫോഴ്സ് രക്ഷപെടുത്തി. സേനാംഗമായ ഒ. എ ആബിദ് തോട് നീന്തിക്കടന്നാണ് നീർക്കാക്കയുടെ അടുത്തെത്തിയത്. തൊണ്ടയിൽ ചൂണ്ട കുടുങ്ങിയ നിലയിലായിരുന്നു നീർകാക്ക.
കോതമംഗലം മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്റ്റർ ഇല്ലാത്തതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മൂവാറ്റുപുഴ സർക്കാർ മൃഗാശുപത്രിയിലെത്തിച്ചു.
ചൂണ്ടയിടുന്നതിനിടെ ഉപേക്ഷിക്കപ്പെടുന്ന ചൂണ്ടയും നൂലും ജലജീവികൾക്കും പക്ഷികൾക്കും ഭീഷണിയായി മാറുകയാണ്.