ഏബിൾ സി. അലക്സിന് പുരസ്കാരം.
തിരുവനന്തപുരം: തിരുവനന്തപുരം രാഹുൽ ഗാന്ധി ഫോറം നൽകുന്ന മികച്ച പത്രപ്രവർത്തകനുള്ള രാഹുൽ ഗാന്ധി സദ്ഭാവന മാധ്യമ അവാർഡ് മെട്രൊ വാർത്ത ദിനപത്രത്തിന്‍റെ പ്രാദേശിക ലേഖകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്‍റുമായ ഏബിൾ സി. അലക്സിന്.
സെപ്റ്റംബർ 21-ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തുന്ന വാർഷികാഘോഷ ചടങ്ങിൽ മന്ത്രിമാരായ അഡ്വ. ബിന്ദു കൃഷ്ണ, അഡ്വ. എം ലിജു എന്നിവർ ചേർന്ന് പുരസ്‌കാരം സമ്മാനിക്കുമെന്ന് രാഹുൽ ഗാന്ധി ഫോറം സംസ്ഥാന പ്രസിഡന്‍റ് മണക്കാട് സീനത്ത് ഹസ്സൻ, ജനറൽ സെക്രട്ടറി അനിൽ കുമാർ ചന്ദ്രശേഖരൻ,ട്രഷറർ ഹസ്സൻ പോത്തൻകോട്, വർക്കിങ് പ്രസിഡന്‍റ് അഡ്വ. ബാലസുബ്രമണ്യം എന്നിവർ അറിയിച്ചു.