ഡോ. റാണി മേനോൻ മാക്സിവിഷൻ ഐ ഹോസ്പിറ്റൽ 96-ാം ശാഖ അങ്കമാലിയിൽ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു. നഗരസഭാധ്യക്ഷ റീത്ത പോൾ, ഡോ. റാണി മേനോൻ, അൻവർ സാദത്ത് എംഎൽഎ, മാക്സിവിഷൻ സിഎംഡി ഡോ. ജി.എസ്.കെ. വേലു തുടങ്ങിയവർ സമീപം.

 

Metro Vaartha

Local

ഡോ. റാണി മേനോൻ മാക്സിവിഷൻ ഐ ഹോസ്പിറ്റലിന്‍റെ 96-ാം ശാഖ അങ്കമാലിയിൽ

കേരളത്തിൽ എട്ടാമത്തെ ശാഖ. സെന്‍റ് ജോർജ് ബസിലിക്കയ്ക്കു സമീപം. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു.

Kochi Bureau

അങ്കമാലി: അങ്കമാലി സെന്‍റ് ജോർജ് ബസിലികയ്ക്കു സമീപം ഡോ. റാണി മേനോൻ മാക്സിവിഷൻ ഐ ഹോസ്പിറ്റലിന്‍റെ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രി പ്രവർത്തനം ആരംഭിച്ചു. മാക്സിവിഷന്‍റെ കേരളത്തിലെ എട്ടാമത്തെയും ഇന്ത്യയിലെ 96-ാമത്തെയും ശാഖയാണ് അങ്കമാലിയിൽ ആരംഭിച്ചിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം നിർവഹിച്ചു. അൻവർ സാദത്ത് എംഎൽഎ, അങ്കമാലി മുനിസിപ്പിൽ ചെയർപെഴ്സൺ റീത്ത പോൾ, മാക്സിവിഷൻ ഐ ഹോസ്പിറ്റൽസ് സിഎംഡി ഡോ. ജി.എസ്.കെ. വേലു, ഡോ. റാണി മേനോൻ തുടങ്ങിയവർ പങ്കെടുത്തു.

30 വർഷത്തെ പാരമ്പര്യവും ഒന്നര ലക്ഷത്തിലധികം വിജയകരമായ ശസ്ത്രക്രിയകളുടെ അനുഭവസമ്പത്തുമാണ് മാക്സിവിഷൻ ഐ ഹോസ്പിറ്റലുകൾക്കുള്ളത്. ലോകനിലവാരത്തിലുള്ളതും കൃത്യതയാർന്നതും മിതമായ നിരക്കിലുമുള്ള നേത്രചികിത്സ രാജ്യത്തുടനീളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവരുടെ പ്രവർത്തനമെന്ന് അധികൃതർ.

തെലങ്കാന, ആന്ധ്ര പ്രദേശ്, കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ് മാക്സിവിഷന്‍റെ ഹോസ്പിറ്റൽ നെറ്റ്‌വർക്ക്. ഉദ്ഘാടനത്തിനു ശേഷം ഡോ. ജി.എസ്.കെ. വേലുവും ഡോ. റാണി മേനോനും മാധ്യമ പ്രവർത്തകരുമായി സംവദിക്കുകയും ചെയ്തു.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം