നെല്ലിമറ്റം- ഉപ്പുകുളം റോഡിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി

 
Local

നെല്ലിമറ്റം- ഉപ്പുകുളം റോഡിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി

കൊച്ചി- ധനുഷ്‌ക്കോടി ദേശീയ പാതക്ക് സമീപമാണ് പൈപ്പ് പൊട്ടിയത്.

Local Desk

കോതമംഗലം: നെല്ലിമറ്റം- ഉപ്പുകുളം റോഡിൽ കുടി വെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി പരാതി. റോഡിലൂടെ വെള്ളമൊഴുകുന്നത് മൂലം വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർ വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. നെല്ലിമറ്റം കവളങ്ങാട് സെന്‍റ് ജോൺസ് ഹയർ സെക്കന്‍ററി സ്‌കൂൾ ജംഗ്ഷനിൽ കൊച്ചി- ധനുഷ്‌ക്കോടി ദേശീയ പാതക്ക് സമീപമാണ് പൈപ്പ് പൊട്ടിയത്.

നേര്യമംഗലം ആവോലിച്ചാലിൽ നിന്നും പെരിയാർ പുഴയിലെ ജലം പമ്പ് ചെയ്ത് ഓപ്പറക്കവലയിലെ ടാങ്കിൽ എത്തിച്ച് അവിടെ നിന്നും ആണ് നെല്ലിമറ്റം, നെടുംപാറ, കുറുങ്കുളം, കോളനിപ്പടി, പുല്ലുകുത്തിപാറ , മില്ലുംപടിയുൾപെടെ ഉയർന്ന പ്രദേശങ്ങളിലെത്തുന്നത്. പ്രധാന പൈപ്പ് പൈപ്പ് പൊട്ടി ജലം പാഴാവുന്നത് മൂലം ശുദ്ധജല വിതരണം സുഗമമല്ലാതായി മാറി.

എത്രയും പെട്ടെന്ന് പൊട്ടിയ പൈപ്പ് നന്നാക്കി ശുദ്ധജല വിതരണം സുഗമമാക്കണമെന്ന് എച്ച്എംഎസ് ട്രേഡ് യൂണിയൻ കോതമംഗലം മണ്ഡലം കമ്മറ്റി നേതൃയോഗം ആവശ്യപെട്ടു. യോഗം സംസ്ഥാന വൈസ് പ്രസിഡന്‍റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് വാവച്ചൻ തോപ്പിൽകുടി, സെക്രട്ടറി എ.പി. വാവച്ചൻ, ഭാരവാഹികളായ ബിനു വലിയപാറ , സോമൻ കളരിക്കുടി, തുടങ്ങിയവർ സംസാരിച്ചു.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും

'ഭീകരവാദികളാൽ ഉടൻ കൊല്ലപ്പെടും'; കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി

ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; മുൻ ബിജെഡി എംഎൽഎ ജയിൽ മോചിതനായി

നേപ്പാളിലെ മിന്നൽ പ്രളയം: മരണ സംഖ‍്യ 1,000 പിന്നിട്ടു, രക്ഷാപ്രവർത്തനം തുടരുന്നു