എടക്കുന്ന് വെസ്റ്റ് നഗർ റെസിഡൻസ് അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി

 
Local

എടക്കുന്ന് വെസ്റ്റ് നഗർ റെസിഡൻസ് അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി

യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പുതിയ പ്രസിഡന്‍റായി ലാലു പൈനാടത്തിനെ തെരഞ്ഞെടുത്തു

Local Desk

അങ്കമാലി: എടക്കുന്ന് വെസ്റ്റ് നഗർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്‍റ് കെ.പി. ബാബുവിന്‍റെ അധ്യക്ഷതയിൽ കൂടിയ രണ്ടാമത്തെ വാർഷിക സമ്മേളനം കറുകുറ്റി അക്രാക്ക് പ്രസിഡന്‍റ് അഡ്വ. ജോസ് വി. ചക്യേത്ത് ഉദ്ഘാടനം നിർവഹിച്ചു.

യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പുതിയ പ്രസിഡന്‍റായി ലാലു പൈനാടത്തിനെ തെരഞ്ഞെടുത്തു. അസോസിയേഷന്‍റെ വൈസ് പ്രസിഡന്‍റായി റോസിലന്‍റ് ജോസ് കോയിക്കരയെയും, സെക്രട്ടറിയായി ഷിജോ തണ്ടേക്കാടനേയും, ജോയിന്‍റ് സെക്രട്ടറിയായി ബാബു കെ.പി. കപ്പിലി, ട്രഷറർ ആയി സിന്‍റോ ഗോപി ആന്തപ്പിള്ളിയേയും തെരഞ്ഞെടുത്തു.

കൂടാതെ 10 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളേയും പൊതുയോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു. എടക്കുന്ന് പള്ളിക്ക് പടിഞ്ഞാറ് ഭാഗം 80-ഓളം കുടുംബങ്ങൾ ചേർന്നാണ് സംഘടന രൂപീകരിച്ചത്. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും നടന്നു.