മിനിമോൾ
കോതമംഗലം: രാസലഹരി കൈവശം സൂക്ഷിച്ച കേസിൽ കോതമംഗലം കോട്ടപ്പടി, വാവേലി ചിരട്ടക്കൽ വീട്ടിൽ മിനിമോൾ (50) അറസ്റ്റിൽ. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി മൂവാറ്റുപുഴ സർക്കിൾ ഇൻസ്പെക്റ്റർ എം.എസ്. ഫൈസലിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നും ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തിട്ടുണ്ട്.
രാസലഹരി പ്രത്യേകം പാക്ക് ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. കുറച്ചുനാളുകളായി അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു മിനിമോൾ. ഇവർക്കൊപ്പം താമസിച്ചിരുന്ന ആളെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരുന്നു.
രാസലഹരിയുടെ ഉറവിടത്തെ പറ്റിയും , സാമ്പത്തിക സ്രോതസിനെ പറ്റിയും കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങിവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.