EMAK 
Local

ഇമാക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ആലപ്പുഴയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്

Renjith Krishna

കൊച്ചി: ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരള (ഇമാക് ) 2024 - 2026 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. ആലപ്പുഴയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പ്രസിഡന്റ് രാജു കണ്ണമ്പുഴ, ജനറൽ സെക്രട്ടറി - ജിൻസി തോമസ് ട്രഷറർ - ബഹനൻ കെ അരീക്കൽ , വൈസ് പ്രസിഡന്റ്‌ - ജുബിൻ ജെ ജോൺ, ജോയിന്റ് സെക്രട്ടറി - മുഹമ്മദ് സാദിഖ് എന്നിവരാണ് 2024 - 2026 വർഷത്തെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ.

കേരളത്തിലെ വിവിധ ഇവന്റ് മാനേജ്മെന്റ് ഏജന്‍സികളെ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരികയും അതുവഴി ഇവന്റ് മാനേജ്മെന്റ് ഏജന്‍സികളുടെ ഏക പ്രതിനിധി സംഘടനയായി മാറുകയും ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് 2009 ജൂലൈ 01 ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള 'ഇമാക് 'രൂപീകരിച്ചത്.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

നടി ട്വിഷ ശർമയുടെ മരണം: സ്ത്രീധന, പീഡനാരോപണവുമായി സിബിഐ എഫ്ഐആർ

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ്: ഇഡിക്ക് അന്വേഷണം തുടരാൻ ഹൈക്കോടതിയുടെ അനുമതി

"വിജയ്‌യോട് അസൂയ തോന്നുന്നു": 15 വർഷമായി തെരുവിലാണെന്ന് പവൻ കല്യാൺ

പൊലീസുകാരന്‍റെ ബൈക്ക് കത്തിച്ച സംഭവം; രണ്ട് യുവതികൾ അറസ്റ്റിൽ