അഴീക്കോട് മുനക്കല്‍ മുസിരിസ് ഡോള്‍ഫിന്‍ ബീച്ചില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്നതിന്‍റെ അവസാന ഘട്ട പരിശോധന. 
Local

മുസിരിസ് ഡോള്‍ഫിന്‍ ബീച്ചില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ്

അഡ്വഞ്ചര്‍ ടൂറിസം ആക്ടിവിറ്റികളായ സ്‌കൈ സൈക്ലിങ്, സിപ് ലൈന്‍, റോപ് വോക്കിങ് മുതലായവ നടപ്പിലാക്കുന്നതിന്‍റെ സാദ്ധ്യതകളും പരിശോധിച്ചു

VK SANJU

കൊടുങ്ങല്ലൂർ: കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കടല്‍ തീരമുള്ളതും വേള്‍ഡ് ടൂറിസ്റ്റ്മാപ്പില്‍ സ്ഥാനം പിടിച്ചതുമായ കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് മുനക്കല്‍ മുസിരിസ് ഡോള്‍ഫിന്‍ ബീച്ചില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്നതിന്‍റെ അവസാന ഘട്ട പരിശോധന പൂര്‍ത്തിയായി.

ഫ്‌ളോട്ടിങ് ബ്രിഡ്ജ് കൂടാതെ യുവതീ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയമായ അഡ്വഞ്ചര്‍ ടൂറിസം ആക്ടിവിറ്റികളായ സ്‌കൈ സൈക്ലിങ്, സിപ് ലൈന്‍, റോപ് വോക്കിങ് മുതലായവ നടപ്പിലാക്കുന്നതിന്‍റെ സാദ്ധ്യതകളും പരിശോധിച്ചു.

ഇ.ടി. ടൈസണ്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം നടത്തിയ സന്ദര്‍ശനത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, ഡിടിപിസി സെക്രട്ടറി വിജയ് രാജ്, എറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി രാജന്‍, വൈസ് പ്രസിഡന്‍റ് ഫൗസിയ ഷാജഹാന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ സുഗത ശശിധരന്‍, വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി അധ്യക്ഷരായ അസീം, സഹറാബി ഉമ്മര്‍, നജ്മല്‍ സക്കീര്‍, വാര്‍ഡ് മെമ്പര്‍മാരായ സുമിത ഷാജി, അംബിക ശിവപ്രിയന്‍, മുസിരിസ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ കെ.വി ബാബുരാജ്, മുസിരിസ് മാനേജര്‍ ഇന്‍ ചാര്‍ജ് അഖില്‍ എസ്. ഭദ്രന്‍ എന്നിവരും ഇ എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അഫ്ഗാനിസ്ഥാനെ കുഞ്ഞൻ സ്കോറിലൊതുക്കി ഇന്ത‍്യൻ ബൗളിങ് നിര

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ