വൻ കോബോ ഓഫറിൽ ഷവർമയും ഷവായും; കഴിച്ച 21 പേരും ആശുപത്രിയിൽ

 

file image

Local

കോംബോ ഓഫറിൽ ഷവർമയും ഷവായും കഴിച്ച 21 പേർ ആശുപത്രിയിൽ

തിരുവനന്തപുരം ചിറയിൻകീഴാണ് സംഭവം

Namitha Mohanan

തിരുവനന്തപുരം: ഇന്ന് പ്രമുഖ ഷോപ്പുകളടക്കം കോംബോ ഓഫറുകൾ നൽകുന്നത് പതിവാണ്. ഫുഡ് മുതൽ മേക്കപ്പ് സാധനങ്ങളും ഡ്രസുമടക്കം ഇന്ന് കോംബോ ആയി ലഭിക്കും. ഇപ്പോഴിതാ തിരുവനന്തപുരത്ത് കോംബോ ഓഫർ കേട്ടെത്തിയവർക്കെല്ലാം പണികിട്ടി.

തിരുവനന്തപുരം ചിറയിൻകീഴ് കടയ്ക്കാവൂർ തെക്കും ഭാഗത്തിന് സമീപത്തുള്ള കടയാണ് വമ്പൻ കോംബോ ഓഫറുമായി എത്തിയത്. ഷവർമയും ഷാവായുമാണ് കോംബോയിൽ ഉണ്ടായിരുന്നത്.

കേട്ടറിഞ്ഞ് നിരവധി പേരെത്തി. എന്നാൽ, കഴിച്ചവരിൽ ഭൂരിഭാഗം പേർക്കും ഭഷ്യവിശബാധയേറ്റു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ഷവർമയും ഷവായും കഴിച്ച 21 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷ‍ാ വിഭാഗം സ്ഥലത്തെത്തി കട അടച്ചു പൂട്ടി. കടയ്ക്ക് നിയമപരമായ അനുമതിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Get updates on WhatsApp

ബാങ്ക് യൂണിയനുകൾ സെപ്റ്റംബർ 11ന് രാജ്യവ്യാപക പണിമുടക്കിന്; അഞ്ച് ദിവസ ബാങ്കിങ് നടപ്പാക്കണമെന്ന് ആവശ്യം

നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്‍റിൽ ക്ലോറിൻ വാതക ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

മംഗളൂരുവിനെ മൈസൂരുവിലേക്ക് മാറ്റി; പാലക്കാട് റെയ്ൽവേ ഡിവിഷണൽ ഓഫീസിൽ ഡിവൈഎഫ്ഐ പ്രതിഷേധം

നിജ്ജർ വധക്കേസിൽ നിർണായക വഴിത്തിരിവ്: കൊല്ലാൻ കാരണം ലഹരി കടത്തിയതെന്ന് ഗോൾഡി ബ്രാർ; ശബ്ദരേഖ പുറത്ത്

ട്രെയ്നിൽ സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറി; വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്