തദ്ദേശ ഉപതെരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് പ്രാദേശിക അവധി.

 
Local

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്ന സാഹചര്യത്തിൽ മൂന്നു ദിവസങ്ങളായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

Thiruvananthapuram Bureau

തിരുവനന്തപുരം: തലസ്ഥാന ജില്ലയൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങലിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ ജില്ലാ കലക്റ്റർ അനു കുമാരി തിങ്കളാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

പോളിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, വിതരണ - സ്വീകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും 28 കൂടാതെ, 27-ഉം അവധിയായിരിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 29-നും അവധി.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ (4), വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷൻ (7), മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ വാർഡ് (16), തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട വാർഡ് (5) എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

Get updates on WhatsApp Add as a preferred source on Google

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല

ഹോർമൂസ് തുറക്കാൻ ഇറാന്‍റെ സപ്തദിന പദ്ധതി

ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം; ഡൽഹിയിൽ വൻ സംഘർഷാവസ്ഥ