രമണി

 
Local

മാങ്ങ പറിക്കുന്നതിനിടയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Local Desk

കോട്ടയം: അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വൈക്കം ആറാട്ടുകുളങ്ങര ഇടത്തിൽ അനിരുദ്ധന്‍റെ ഭാര്യ രമണിയാണ് (64) വീട്ടുവളപ്പിലെ മാവിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 11നായിരുന്നു സംഭവം. രമണിയുടെ നിലവിളികേട്ട് കാഴ്ചാ പരിമിതിയുള്ള ഭർത്താവ് അനിരുദ്ധൻ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതാഘാതമേറ്റ് തെറിച്ച് പോയി.

പിന്നീട് സമീപവാസി ചെരിപ്പിന് അടിച്ച് രമണിയെ തോട്ടിയിൽ നിന്ന് വേർപ്പെടുത്തി. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

ബ്രിക്സ് ഉച്ചകോടിക്ക് 48 മണിക്കൂർ മാത്രം; ഷി ജിൻപിങ്ങിന്‍റെ ഇന്ത്യാ സന്ദർശനത്തിൽ ചൈനയുടെ സസ്പെൻസ് തുടരുന്നു

ഭൂമി തട്ടിപ്പ് കേസ്; അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയി അറസ്റ്റിൽ

ഇഷാൻ കിഷന്‍റെ ഇരട്ട സെഞ്ചുറി തിളക്കം; ദുലീപ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് ഈസ്റ്റ് സോൺ

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മുൻ എഐഎഡിഎംകെ എംഎൽഎമാരെ സ്ഥാനാർഥികളായി പ്രഖ്യാപിച്ച് ടിവികെ

വഖാർ യൂനിസിനെ അനുസ്മരിപ്പിക്കുന്ന ആക്ഷൻ, അരങ്ങേറ്റ മത്സരത്തിൽ ജോ റൂട്ടിനെ വീഴ്ത്തി; പാക്കിസ്ഥാന്‍റെ പുതിയ പേസ് സെൻസേഷൻ