ക്രൈസ്റ്റ് കോളെജ്, അസംപ്ഷൻ കോളെജ് ടീമംഗങ്ങൾ ട്രോഫികളുമായി.

 

MV

Local

ഫാ. പോൾ കൊടിയൻ വോളി: ക്രൈസ്റ്റ് കോളെജും അസംപ്ഷനും ജേതാക്കൾ

ഫാ. പോൾ കൊടിയൻ മെമ്മോറിയൽ അഖില കേരള ഇന്‍റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്‍റിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് പുരുഷ വിഭാഗത്തിലും, ചങ്ങനാശേരി അസംപ്ഷൻ കോളെജ് വനിതാ വിഭാഗത്തിലും ചാംപ്യൻമാരായി

Local Desk

മാള: ഫാ. പോൾ കൊടിയൻ മെമ്മോറിയൽ അഖില കേരള ഇന്‍റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്‍റിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് പുരുഷ വിഭാഗത്തിലും, ചങ്ങനാശേരി അസംപ്ഷൻ കോളെജ് വനിതാ വിഭാഗത്തിലും ചാംപ്യൻമാരായി. പുരുഷ വിഭാഗത്തിൽ മാള ഹോളി ഗ്രേസ് കോളെജും വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസ കോളെജുമാണ് റണ്ണറപ്പുകളായത്.

പുരുഷ വിഭാഗം ചാംപ്യൻമാർക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസും മാനെജർ ഫാ. ജോയ് പീണിക്കാപറമ്പിലും ചേർന്ന് ട്രോഫി സമ്മാനിച്ചു. റണ്ണറപ്പുകൾക്ക് സേവനഗിരി സേവനാലയ ഡയറക്റ്റർ ഫാ. ലിന്‍റോ മാടമ്പിയും ട്രോഫി നൽകി.

പുരുഷ വിഭാഗം ചാംപ്യൻമാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് ടീം ട്രോഫി ഏറ്റുവാങ്ങുന്നു.

വനിതാ വിഭാഗം ചാംപ്യൻമാരായ ചങ്ങനാശേരി അസംപ്ഷൻ കോളെജ് ട്രോഫി ഏറ്റുവാങ്ങുന്നു.

വനിതാ വിഭാഗം ചാംപ്യൻമാർക്ക് സ്നേഹഗിരി തിരുഹൃദയ ദേവാലയ ഡയറക്റ്റർ ഫാ. ആന്‍റണിപറമ്പൻ, ട്രസ്റ്റിമാരായ ബാബു വടക്കൻ, ഫ്രാൻസിസ് തളിയത്ത് എന്നിവർ ട്രോഫി നൽകി. വനിതാ വിഭാഗം റണ്ണറപ്പുകൾക്ക് ഫ്രാൻസിസ് പുന്നയ്ക്കൽ സ്നേഹഗിരിയും സെന്‍റ് തെരേസാസ് കോളെജ് മാനെജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളിയും ചേർന്ന് ട്രോഫി നൽകി.

''ഞാൻ എന്നും വരുമായിരുന്നു, നിങ്ങൾ കാണാത്തതാ'', പ്ലേറ്റ് മറിച്ച് അമിത് ഷാ

'രാജ‍്യം സ്വാതന്ത്ര‍്യം നേടിയിട്ടും സ്കൂളിലേക്ക് നല്ല റോഡില്ല'; ദേശീയ പതാകയും കൈയിലേന്തി സമരവുമായി ജെൻ ആൽഫകൾ

''ഇന്ത്യയെ വിമർശിച്ചതിന് എന്നെ ഇങ്ങനെ കൊല്ലല്ലേ'', സൈബർ ആക്രമണത്തിൽ അമ്പരന്ന് ട്രംപിന്‍റെ ഉപദേഷ്ടാവ്

ഡൽഹി സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ ഇനി ഇഡ്‌ലിയും സാമ്പാറും

3 മാസം നീണ്ട 'ഡിജിറ്റൽ അറസ്റ്റ്'; കൗമാരക്കാരി നേരിട്ടത് ക്രൂര പീഡനം