നിർത്തിയിട്ടിരുന്ന വാഹനത്തിന് തീപിടിച്ചപ്പോൾ.
Metro Vaartha
ഇരിങ്ങാലക്കുട: കൊമ്പൊടിഞ്ഞാമാക്കലിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് കാർ പൂർണമായും കത്തി നശിച്ചു. കാനറാ ബാങ്കിന് സമീപം പാർക്ക് ചെയ്ത കാറാണ് കത്തി നശിച്ചത്. മേലൂർ പെരേപ്പാടൻ വീട്ടിൽ സുനീഷിന്‍റേതാണ് കാർ. സുനീഷ് ബാങ്കിന്‍റെ എടിഎമ്മിലേക്ക് കയറി തിരിച്ചുവരുമ്പോഴാണ് കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടത്.