അരുണ്‍ ഹരിപ്രസാദ്

 
Local

കഴുകുന്നതിനിടെ ജീപ്പ് പുറകിലേക്ക് നീങ്ങി; കോതമംഗലം സ്വദേശിക്ക് ദാരുണാന്ത്യം

വാഹനം മതിലില്‍ ഇടിച്ച് കിടക്കുന്നത് കണ്ട നാട്ടുകാര്‍ വാഹനം ഉടന്‍ നീക്കി അരുണിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Local Desk

കോതമംഗലം: വീടിന് മുന്നിലെ ഇറക്കത്തില്‍ പുതിയ ജീപ്പ് കഴുകുന്നതിനിടയില്‍ ജീപ്പ് ദേഹത്ത് കയറിയിറങ്ങി കോതമംഗലം സ്വദേശിക്ക് ദാരുണാന്ത്യം. കോതമംഗലം ഊന്നുകല്‍ കാരിമറ്റം അരുണ്‍ ഹരിപ്രസാദ് (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

വാഹനം മതിലില്‍ ഇടിച്ച് കിടക്കുന്നത് കണ്ട നാട്ടുകാര്‍ വാഹനം ഉടന്‍ നീക്കി അരുണിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: അഞ്ചു, പത്തനംതിട്ട പ്രക്കാനം കുഴിമുറിയില്‍ വില്ല. മക്കള്‍: സൈറസ്, സെഫാന്‍, അനോറ. സംസ്‌കാരം പിന്നീട്.

കന്നിയങ്കത്തിൽ കിരീടം ചൂടി 'അരോമ'; ആവേശത്തിലാറാടിച്ച് നെഹ്റു ട്രോഫി വള്ളംകളി

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത

വർഷങ്ങളായി മുടങ്ങി കിടക്കുന്ന സ്കൂൾ കെട്ടിട നിർമാണം പൂർത്തിയാക്കണം; കുത്തിയിരുപ്പ് സമരവുമായി ജെൻ ആൽഫകൾ

പൊലീസ് സ്റ്റേഷനു മുന്നിൽ റീൽസ് ചിത്രീകരണം നടത്തി ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ; അന്വേഷണമാരംഭിച്ചു

നവജാത ശിശുക്കൾക്ക് ഒരു ഗ്രാമിന്‍റെ സ്വർണ മോതിരം; ജ്വല്ലറികൾക്ക് കരാർ നൽകി വിജയ് സർക്കാർ