മാസങ്ങളായി മജിസ്ട്രേറ്റില്ലാതെ കോതമംഗലം കോടതി, നിയമനം ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ

 
Local

മാസങ്ങളായി മജിസ്ട്രേറ്റില്ലാതെ കോതമംഗലം കോടതി, നിയമനം ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ

കോതമംഗലം ചെറിയ പള്ളി കേസ് ഉൾപ്പെടെ നിരവധി പ്രധാനപെട്ട കേസുകൾ പരിഗണിക്കപ്പെടാതെ കിടക്കുന്നു

Local Desk

കോതമംഗലം: കോതമംഗലം നിവാസികളുടെ ഏറ്റവും പ്രധാന അഭയ കേന്ദ്രമായ കോതമംഗലം കോടതിയിൽ ഒന്നാം നമ്പർ മജിസ്‌ട്രേറ്റ് ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. കോതമംഗലത്തെ ആയിരക്കണക്കിന് ജനങ്ങളുടെ നിയമ പ്രശ്നങ്ങൾക്ക് തീരുമാനം ആകാതെ കക്ഷികളും അഭിഭാഷകരും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.

കോതമംഗലം കോടതിയിൽ മജിസ്‌ട്രേറ്റ് ഇല്ലാത്തത് മൂലം പ്രമാദമായ കോതമംഗലം ചെറിയ പള്ളി കേസ് ഉൾപ്പെടെ നിരവധി പ്രധാനപെട്ട കേസുകൾ പരിഗണിക്കപ്പെടാതെ കിടക്കുന്നു. വിശ്വാസി സമൂഹം ഉൾപ്പെടെ ആയിരക്കണക്കിന് കക്ഷികൾ നീതി നിഷേധിക്കപ്പെട്ടു ബുദ്ധിമുട്ടുന്നു.

ഈ പ്രശ്നത്തിന് ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി പരിഹാരം ഉണ്ടാക്കണമെന്ന് കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആയ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ എന്നിവർ ആവശ്യപ്പെട്ടു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ