ബോണി ബേസിൽ കുര്യൻ

 
Local

പോർച്ചുഗലിൽ ഹീറ്റർ പൊട്ടിത്തെറിച്ച് അപകടം; ഭൂതത്താൻകെട്ട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ചെങ്കര മുത്തലത്തോട്ടത്തിൽ കുര്യാക്കോസ്- ലീല ദമ്പതികളുടെ മകൻ ബോണി ബേസിൽ കുര്യൻ (36) ആണ് മരിച്ചത്

Local Desk

കോതമംഗലം: പോർച്ചുഗലിലുണ്ടായ അപകടത്തിൽ ഭൂതത്താൻകെട്ട് ചെങ്കര സ്വദേശിയായ യുവാവ് മരിച്ചു. ചെങ്കര മുത്തലത്തോട്ടത്തിൽ കുര്യാക്കോസ് - ലീല ദമ്പതികളുടെ മകൻ ബോണി ബേസിൽ കുര്യൻ (36) ആണ് മരിച്ചത്.

ജോലി സംബന്ധമായ ആവശ്യത്തിനായി എത്തിയ ടൗണിൽ രാത്രിയിൽ താമസിച്ചിരുന്ന റൂമിൽ ഹീറ്റർ പൊട്ടിത്തെറിച്ചു എന്നാണ് നാട്ടിൽ ലഭിച്ചിട്ടുള്ള വിവരം. കഠിനമായ തണുപ്പിൽ നിന്ന് രക്ഷനേടാനാണ് ഹീറ്റർ പ്രവർത്തിപ്പിച്ചിരുന്നത്.

ബോണി മാത്രമാണ് റൂമിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. നാല് വർഷത്തോളമായി ബോണി പോർച്ചുഗലിൽ ജോലി ചെയ്തുവരികയായിരുന്നു. പിആർ നേടുന്നതിനുള്ള ശ്രമം നടത്തിവരുന്നതിനിടെയാണ് അപ്രതീഷിത അപകടം. ബോണിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാകാൻ ഏതാനും ദിവസങ്ങൾ കഴിയുമെന്നാണ് അറിയുന്നത്.