വണ്ടിപ്പെരിയാറിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

 
Local

വണ്ടിപ്പെരിയാറിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

പുലിയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിടും. അഞ്ച് വയസുള്ള ആണ്‍ പുലിയാണ് കൂട്ടില്‍ കുടുങ്ങിയത്

Namitha Mohanan

വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാർ അരണക്കൽ ഗ്രാമ്പിയിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും എത്തിയ കടുവയെ പിടികൂടാനാണ് ഇവിടെ കൂട് സ്ഥാപിച്ചത്.

പുലിയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിടും. അഞ്ച് വയസുള്ള ആണ്‍ പുലിയാണ് കൂട്ടില്‍ കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്രാമ്പിയിലുള്ള വണ്ടിപ്പെരിയാര്‍ പഞ്ചായത്തംഗത്തിന്‍റെ വളര്‍ത്തു മൃഗത്തെ കടുവ ആക്രമിച്ചിരുന്നു.

മൂന്നാറിലെ ജനവാസ മേഖലയില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ വിട്ട കടുവയാണ് വണ്ടിപ്പെരിയാറിലെത്തിയത്. ഇതിനെ പിടികൂടാനായാണ് വനം വകുപ്പ് കൂടു സ്ഥാപിച്ചത്. കടുവിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

'എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് മതനിരപേക്ഷ സമൂഹത്തോടുള്ള വഞ്ചന'; ഫെയ്സ്ബുക്ക് പോസ്റ്റുമായി പിണറായി വിജയൻ

'ട്രംപിന് ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ സാധിക്കില്ല'; മറുപടിയുമായി ഇറാൻ വിദേശകാര‍്യ സഹമന്ത്രി

ലങ്കൻ ബൗളർമാരുടെ സ്പിൻ പരീക്ഷണം ഏശിയില്ല; ദേവ്ദത്തിന്‍റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത‍്യ മികച്ച നിലയിൽ

'ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം ആലപിക്കുന്നത്'; വീണ്ടും ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകലാശാല വിസി

വിജ‌യ്‌യുടെ അമ്മയ്ക്കെതിരേ മോശം പരാമർശം; തമിഴ്നാട് ബിജെപി അധ‍്യക്ഷനെതിരേ പ്രതിഷേധം രൂക്ഷം