കോതമംഗലത്ത് ഇടിമിന്നലേറ്റ് പള്ളിയുടെ കോൺക്രീറ്റ് സ്‌തൂപം തകർന്നു

 
Local

കോതമംഗലത്ത് ഇടിമിന്നലേറ്റ് പള്ളിയുടെ കോൺക്രീറ്റ് സ്‌തൂപം തകർന്നു

മിന്നൽ രക്ഷാചാലകത്തിന് സമീപത്തുണ്ടായിരുന്ന മുഖവാരമാണ് തകർന്നു വീണത്.

Local Desk

കോതമംഗലം: വേനൽമഴയിലും ശക്തമായ ഇടി മിന്നലിലും കോതമംഗലം സെന്‍റ് ജോർജ് കത്തീഡ്രലിന്‍റെ മുഖവാരത്തിന് മുകളിൽ അലങ്കാരമായി സ്ഥാപിച്ചി രുന്ന സ്തൂപങ്ങളിലൊന്ന് തകർന്ന് നിലംപതിച്ചു. ചൊവ്വാഴ്ചയാണ് സ്തൂപം തകർന്നു വീണത്. ഇതിനോടുചേർന്നുള്ള മറ്റൊന്നിന്‍റെ കുറേഭാഗവും തകർന്നിട്ടുണ്ട്.

ഈ സമയം പരിസരത്ത് ആളുകൾ ആരും ഇല്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല.

മിന്നൽ രക്ഷാചാലകത്തിന് സമീപത്തുണ്ടായിരുന്ന മുഖവാരമാണ് തകർന്നു വീണത്. കോൺക്രീറ്റിൽ പണിത പൂവിതൾ പോലുള്ള ഭാഗം താഴേക്ക് പതിച്ച് തറയിൽ പാകിയിരുന്ന ടൈലുകൾക്കും കേടുപാടുകൾ സംഭവിച്ചു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു