പൂജ നടത്തിയ ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി; സംഭവം കൊല്ലത്ത്

 

file image

Local

പൂജ നടത്തിയ ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി; സംഭവം കൊല്ലത്ത്

സ്ഥലം ഉടമ ഹരിയെ രാവിലെ മുതൽ കാണാനില്ല, ഇയാൾ തന്നെയാവാം മരിച്ചതെന്നാണ് പൊലീസ് നിഗമനം

Namitha Mohanan

കൊല്ലം: കൊല്ലം കിളിമാനൂരിൽ മൃതദേഹം കണ്ടെത്തി. പൂജ ചെയ്ത ശേഷം സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് വിവരം. ആളൊഴിഞ്ഞ പറമ്പിൽ ചിത കത്തുന്നത് കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.

മൃതദേഹം ഇതുവരെ തിരച്ചറിഞ്ഞിട്ടില്ല. ഈ സ്ഥലത്തിന്‍റെ ഉടമ ഹരിയെ തിങ്കളാഴ്ച രാവിലെ മുതൽ കാണാതായിരുന്നു. ഇയാൾ തന്നെയാവാം മരിച്ചതെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചിട്ടുണ്ട്.

പ്രദേശത്ത് തന്നെ പൂജാസാമഗ്രികള്‍ വില്‍പന നടത്തുന്നയാളാണ് ഹരി. തിങ്കളാഴ്ച ഇയാളുടെ കട തുറന്നിരുന്നില്ല. മൃതദേഹത്തിന് സമീപത്തുവച്ച് പൂജയ്ക്കായി ഉപയോഗിച്ച സാധനങ്ങളും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് പൂജ നടത്തിയ ശേഷം സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

യുപിഐ ഇടപാടിന് ഫീസ്: കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി

മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്; ആന്‍റോ അഗസ്റ്റിന്‍റെ മുൻ‌കൂർ ജാമ്യപേക്ഷ തീർപ്പാക്കി

കണ്ണൂർ വിമാനത്താവളത്തിൽ പൈലറ്റ് പരിശീലന കേന്ദ്രം സ്ഥാപിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ, വിവിധ ജില്ലകളിൽ യെലോ അലർട്ട്

ചികിത്സാ പിഴവ്; കായംകുളം ആശുപത്രിയിൽ യുവാവ് മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം