സൈഫുൽ ഇസ്ലാം
കോതമംഗലം: വെസ്റ്റ് ബംഗാൾ സ്വദേശിയെ കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ ശാന്തിപൂർ സ്വദേശി സൈഫുൽ ഇസ്ലാം (46) ആണ് മരിച്ചത്. കുരുർപ്പാലം-ബൈപാസ് ലിങ്ക് റോഡിന് സമീപത്ത് കുരൂർതോടിനോടു ചേർന്നുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കോതമംഗലം പൊലിസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം താലൂക്ക് ആശുപത്രി മോർച്ചറി യിലേക്ക് മാറ്റി. വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മീറ്ററുകൾ മാറിയാണ് മൃതദേഹം കിടന്നിരുന്ന കുളം.
മാലിന്യം നിറഞ്ഞകുളം ആരും തന്നെ ഉപയോഗിച്ചിരുന്നില്ല. ബുധനാഴ്ച രാത്രി മുതൽ സെയ്ഫുളിനെ കാണാനില്ലായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.