കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്

 
Local

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്

ഇരുവരെയും കോതമംഗലത്തുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Local Desk

കോതമംഗലം: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. നേര്യമംഗലം- അടിമാലി റോഡിൽ വാളറക്ക് സമീപം ബുധനാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് ശേഷമാണ് അപകടം നടന്നത്. അടിമാലി സ്വദേശികളായ കളപ്പുരയിൽ ബിനോയ്, മകൻ വിഷ്‌ണു എന്നിവർക്കാണ് പരുക്കേറ്റത്.

ഇതിൽ ബിനോയിയുടെ പരുക്ക് ഗുരുതരമാണ്. ഇരുവരെയും കോതമംഗലത്തുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലം ഭാഗത്തുനിന്ന് വന്ന ബൈക്കും അടിമാലി ഭാഗത്തുനിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

നേപ്പാള്‍ പ്രളയം; മരണസംഖ്യ 800 ലേക്ക്, 2500 ഓളം പേർ‌ക്കായി തെരച്ചിൽ‌ തുടരുന്നു

"സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം, പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും"; വിവാദ പരാമർശവുമായി കാന്തപുരം

ഉസ്‌ബെക്കിസ്ഥാനുമായി യുറേനിയം കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

ബാറുടമകളിൽ നിന്ന് മാസപ്പടി; 6 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

നേപ്പാളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പറന്ന് 4 ഇന്ത്യൻ വിമാനങ്ങൾ