ഗുരുതര അച്ചടക്ക ലംഘനം; മുസ്ലിം ലീഗ് വർക്കല മണ്ഡലം പ്രസിഡന്‍റ് അടക്കം 4 പേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: മുസ്ലിം ലീഗ് വർക്കല മണ്ഡലത്തിലെ 4 പ്രവർത്തകരെ സസ്പെൻഡ് ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എംസ ഷാഫി, വൈസ് പ്രസിഡന്‍റ് ഷാജി യൂസഫ്, സലീം വണ്ടിതടം, നൈസാം ദാവൂദ് എന്നിവർക്കെതിരേയാണ് സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിച്ചത്.
ഗുരുതര അച്ചടക്ക ലംഘനം ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായതായാണ് നടപടിയെടുക്കാൻ കാരണം. പാർട്ടിയുടെ അനുമതിയില്ലാതെ സാമ്പത്തിക സമാഹരണം നടത്തിയെന്ന പരാതി ശരിയാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി.