നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ
കോതമംഗലം: നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു. ആന്‍റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചുകൊണ്ട് ശിലാ ഫലകം അനാച്ഛാദനം ചെയ്തു. നേര്യമംഗലത്ത് ഫയർ സ്റ്റേഷൻ വേണമെന്നുള്ളത് ഏറെക്കാലം ആയിട്ടുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു. നിലവിൽ കവളങ്ങാട് പഞ്ചായത്ത് പരിധിയിലെയും, കീരംമ്പാറ, കുട്ടമ്പുഴ, കഞ്ഞിക്കുഴി, അടിമാലി, വണ്ണപ്പുറം പഞ്ചായത്തുകളിലെയും സമീപസ്ഥലങ്ങളിലേക്ക് ഉൾപ്പെടെ പലപ്പോഴും കോതമംഗലത്ത് നിന്നോ അടിമാലിയിൽ നിന്നോ അല്ലെങ്കിൽ തൊടുപുഴയിൽ നിന്നൊക്കെ ഫയർഫോഴ്സ് എത്തേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
അതുകൊണ്ടുതന്നെ പലപ്പോഴും അപകടങ്ങളോ അത്യാവശ്യ സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ ഈ പ്രദേശത്തെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടും നേരിട്ടിരുന്നു. ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായിട്ടാണ് നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകാൻ പോകുന്നത്. നേര്യമംഗലത്ത് ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2016 മുതൽ നിയമസഭയ്ക്കകത്തും സർക്കാർ തലത്തിലും എല്ലാം നിരന്തരമായി നടത്തിയ ഇടപെടലുകളെ തുടർന്ന് പുതിയ ഫയർ സ്റ്റേഷന് അനുമതി ലഭിച്ചതെന്ന് എംഎൽഎ പറഞ്ഞു.
കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി, മാമലക്കണ്ടം പ്രദേശങ്ങൾ, ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ കരിമണൽ,തട്ടേക്കണ്ണി പ്രദേശങ്ങൾ, അടിമാലി പഞ്ചായത്തിലെ വാളറ, വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളാരിങ്ങാട് വരെ വരുന്ന പ്രദേശങ്ങളാണ് നേര്യമംഗലം ഫയർസ്റ്റേഷന് പരിധിയിൽ വരുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസ്സി സാജു, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ജോർജ്, ജില്ലാ പഞ്ചായത്ത് മെമ്പർ സൗമ്യ ശശി, കവളങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോബി ജേക്കബ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രിയങ്ക ടോമി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനി പി കെ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫ്രാങ്കോ കെ ജെയിംസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുൽസു സലീം, എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ, കവളങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർമ്മാരായ പി.കെ. അലിയാർ, ബൈജു മത്തായി, ബിജി സോജി, മോളി ജോയി, ജോഷി കുര്യാക്കോസ്, ഓമന ജോസ്, എബിമോൻ മാത്യു, ഷിജി അനിൽകുമാർ, കണ്ണൻ പി എം, രഞ്ജിത്ത് കെ.കെ, ബിൻസൺ മാത്യു, നൂർജി ഷംസുദ്ദീൻ, ആതിര അഖിൽ, ഷിഞ്ചു ബെന്നി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി മുഹമ്മദ്, കെ.ഇ. ജോയി,പി.എം. ശിവൻ, മനോജ് ഗോപി, മർച്ചന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് ബിജു പുള്ളിയിൽ, കെ.എഫ്. ഒ. എ. പ്രസിഡന്‍റ് കെ. ഹരികുമാർ,കെ എഫ് എസ് എ സെക്രട്ടറി പ്രണവ് വി, ഗിരീഷ് കുമാർ കെ കെ എന്നിവർ പങ്കെടുത്തു. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ നിതിൻ അഗ്രവാൾ സ്വാഗതവും,അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അരുൺ അൽഫോൻസ് നന്ദിയും രേഖപ്പെടുത്തി.