നേര്യമംഗലം പുതിയ പാലം ഒക്റ്റോബർ 15 നകം തുറന്നു നൽകും
കോതമംഗലം : കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് പെരിയാറിന് കുറു കെ നിർമിച്ച ആർച്ച് പാലം ഒക്റ്റോബർ 15 നുള്ളിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.
മുഴുവൻ നിർമാണ ജോലികളും അവസാന ഘട്ടത്തിലാണ്. 214 മീറ്റർ നീളവും 13 മീറ്റർ വീതിയും അഞ്ച് സ്‌പാനുകളുമാണ് നിലവിൽ പാലത്തിനുള്ളത്.
ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. പാലത്തിലെ റോഡ് ടാറിങ് ബുധനാഴ്ച തുടങ്ങും. നാലു ദിവസത്തിനുള്ളിൽ അപ്രോച്ച് റോഡിൻ്റെ പണി ആരംഭിക്കും. അതോടൊപ്പം വോക്ക് വേ പണിയും പൂർത്തീകരിക്കും.
കവളങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സൈജന്റ് ചാക്കോ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സൗമ്യ ശശി, പ്രിയങ്ക ടോമി, ഫ്രാങ്കോ ജയിംസ്, സുനി അയ്യപ്പൻ, ജയ്മോൻ ജോസ്, നൗഷാദ് എം.എം, എം.വി. ദീപു, ഷാജി കൂവക്കാട്ടിൽ, ഇ.എ. ഹ നീഫ, സി.പി. ഉമ്മർ, ഷമീർ കെ. എം., ശ്രീജിത്ത് ശിവൻ, റഷീദ് പി.എം., ഷിജി അനീഷ് തുടങ്ങിയവരും എംപിയോടൊപ്പം ഉ ണ്ടായിരുന്നു.