തൃശൂരിൽ വീട്ടുവളപ്പിൽ ഇരവിഴുങ്ങിയ നിലയിൽ രാജവെമ്പാല; പിടികൂടിയപ്പോൾ അഞ്ചടി നീളമുള്ള മലമ്പാമ്പിനെ ഛർദിച്ചു!

 
Local

തൃശൂരിൽ വീട്ടുവളപ്പിൽ ഇരവിഴുങ്ങിയ നിലയിൽ രാജവെമ്പാല; പിടികൂടിയപ്പോൾ അഞ്ചടി നീളമുള്ള മലമ്പാമ്പിനെ ഛർദിച്ചു!

മറ്റ് പാമ്പുകളെ മാത്രം ആഹാരമാക്കുന്ന പാമ്പുകളാണ് രാജവെമ്പാല

Namitha Mohanan

തൃശൂർ‌: ഇര വിഴുങ്ങി വീട്ടുവളപ്പിൽ കിടന്ന രാജവെമ്പാല‍‌യെ പിടികൂടി കാട്ടിലേക്കയച്ചു. വ്യാഴാഴ്ച രാവിലെയാണ് പട്ടിക്കാട് ചാണോത്ത് പാറയ്ക്കൽ മോഹിനിയുടെ വീട്ടുവളപ്പിൽ രാജവെമ്പാലയെ കണ്ടത്. ഏകദേശം ഓൻപത് അടിയോളം നീളമുണ്ടായിരുന്നു.

ഉടൻ തന്നെ വീട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ വനംവകുപ്പിന്‍റെ ആർആർടി അംഗം ചെമ്പുകാവ് പി.ആർ. അജീഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പിന്നാലെ രാജവെമ്പാല ഛർദിച്ചു. അഞ്ചടിയോളം നീളമുള്ള മലമ്പാമ്പിന്‍റെ ജഡമാണ് രാജവെമ്പാല ഛർദിച്ചത്.

മറ്റ് പാമ്പുകളെ മാത്രം ആഹാരമാക്കുന്ന പാമ്പുകളാണ് രാജവെമ്പാല. മലമ്പാമ്പിനെ ആക്രമിച്ച് കൊത്തി വിഷം ഉള്ളിൽ കയറ്റിയാണ് കൊല്ലുന്നത്. ശേഷം അവയെ ഭക്ഷിക്കും.

എൻടിഎയിൽ വൻ അഴിച്ചുപണി; 600 വിദഗ്ധരെ ഒഴിവാക്കി

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; 22 കോടിയിലധികം രൂപ സർക്കാരിന് നഷ്ടമുണ്ടായെന്ന് മുഖ‍്യമന്ത്രി

പരുക്ക് വില്ലനായി; ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റിൽ ബാബർ അസം കളിക്കില്ല

''വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ ഭാവി''; ഭരണഘടനാ മൂല‍്യങ്ങൾ പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ