മുഖ്യമന്ത്രി വി.ഡി. സതീശന് താൻ വരച്ച ചിത്രം സമ്മാനിക്കുന്ന നിരഞ്ജൻ

 
Local

മുഖ്യമന്ത്രിക്ക് ചിത്രം സമ്മാനിച്ചു; അഭിമാനത്തിന്‍റെ നിമിഷത്തിൽ എംഎ കോളെജ് വിദ്യാർഥി നിരഞ്ജൻ

കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കണ്ട് താൻ വരച്ച ചിത്രം കൈമാറാൻ സാധിച്ച സന്തോഷത്തിലാണ് ഈ ബിരുദ വിദ്യാർഥി

MV Desk

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളെജിലെ ബിഎ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥി എസ്. നിരഞ്ജന് ശനിയാഴ്ച മറക്കാനാവാത്ത ദിവസം. താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കണ്ട് താൻ വരച്ച ചിത്രം കൈമാറാൻ സാധിച്ച സന്തോഷത്തിലാണ് ഈ ബിരുദ വിദ്യാർഥി.

കോതമംഗലം എംഎ കോളെജിന്‍റെ സപ്തതി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സ്റ്റേജിൽ നിന്ന് ഇറങ്ങുന്ന വേളയിലാണ് മുഖ്യമന്ത്രിക്ക് തന്‍റെ സ്നേഹ സമ്മാനം നിരഞ്ജൻ നൽകിയത്. മുഖ്യമന്ത്രി തോളത്ത് തട്ടി അഭിനന്ദനങ്ങൾ അറിയിച്ച ശേഷമാണ് വേദി വിട്ടത്. ഇരുമലപ്പടി കുളങ്ങരമഠം പരേതനായ സുനിൽ കുമാറിന്‍റെയും സ്മിതയുടെയും മകനാണ് നിരഞ്ജൻ.