റോഡിലെ കുഴിയിൽ വീണ് കാലൊടിഞ്ഞതിന് നഷ്പരിഹാരം നൽകാനാവില്ലെന്ന് വിധി.

 

പ്രതീകാത്മക ചിത്രം.

Local

'ന്നാ താൻ കേസ് കൊട്' മോഡൽ ഹർജി തള്ളി; റോഡിൽ വീണതിന് നഷ്ടപരിഹാരം ഇല്ല

വൈപ്പിന്‍ സംസ്ഥാനപാതയിലെ കുഴിയില്‍ വീണ് കാലൊടിഞ്ഞ എളങ്കുന്നപ്പുഴ പരുത്തിയേഴത്ത് പ്രേംരാജിന്റെ നഷ്ടപരിഹാര ഹര്‍ജി കോടതി ചെലവ് സഹിതം തള്ളി

Local Desk

വൈപ്പിന്‍: വൈപ്പിന്‍ സംസ്ഥാനപാതയില്‍ എളങ്കുന്നപ്പുഴയിലെ കുഴിയില്‍ വീണ് കാലൊടിഞ്ഞ എളങ്കുന്നപ്പുഴ പരുത്തിയേഴത്ത് പ്രേംരാജ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി ചെലവ് സഹിതം തള്ളി.

എറണാകുളം ജില്ലാ കലക്റ്റര്‍, പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജീനിയര്‍ എന്നിവര്‍ക്കെതിരേയാണ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊച്ചി പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയിൽ ഹര്‍ജി നല്‍കിയിരുന്നത്.

മുന്‍സിഫ് നിഷാദ് ഇബ്രാഹിം ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് കൊച്ചി സബ് കോടതിയില്‍ നല്‍കിയ അപ്പീലില്‍ ചെലവ് സഹിതം തള്ളിക്കൊണ്ട് ജഡ്ജി മിഥുന്‍ റോയി ആണ് ഉത്തരവിട്ടിരിക്കുന്നത്. ജില്ലാ കലക്റ്റര്‍ക്ക് വേണ്ടിയും പൊതുമരാമത്ത് വകുപ്പിനു വേണ്ടിയും ഗവ. പ്ലീഡറും പബ്ലിക് പ്രൊസിക്യുട്ടറുമായ അഡ്വ. ആസിഫ് നൈന ഹാജരായി.

പ്രളയ പ്രതിരോധത്തിന് കേരളം പുതിയ പദ്ധതി നടപ്പാക്കും; ഐഐടി സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

പ്രതിരോധ മേഖലയ്ക്കായി അത്യാധുനിക ഉപകരണങ്ങൾ വികസിപ്പിച്ച് കെൽട്രോൺ

ഡൽഹിയിലും മുംബൈയിലും സന്ദർശനം നടത്തി എയർ ഇന്ത്യയുടെ നിയുക്ത സിഇഒ ടെവോൾഡെ ജെബ്രെമറിയം

തീവ്ര ന്യൂനമര്‍ദം; 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു

കൈയിൽ മദ്യക്കുപ്പി, യൂണിഫോമിൽ സ്കൂളിലിരുന്ന് മദ്യപിച്ച് വിദ്യാർഥിനികൾ; വിഡിയോ പുറത്ത്, അന്വേഷണം