പാലക്കാട്ട് വീട്ടിലെ വാട്ടർടാങ്കിൽ നിന്ന് 2 കുട്ടികളുടെ മൃതദേഹം കണ്ടെത്തി

 
Local

പാലക്കാട്ട് വീട്ടിലെ വാട്ടർടാങ്കിൽ നിന്ന് 2 കുട്ടികളുടെ മൃതദേഹം കണ്ടെത്തി

അഞ്ചും മൂന്നും വയസുള്ള കുട്ടികളാണ് മരിച്ചത്

Namitha Mohanan

പാലക്കാട്: പാലക്കാട്ട് 2 കുട്ടികളുടെ മൃതദേഹം വീട്ടിലെ വാട്ടർടാങ്കിൽ കണ്ടെത്തി. അഞ്ചും മൂന്നും വയസുള്ള കുട്ടികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജെനിഫർ ജൂലിയറ്റ് (5), റോബിൻ (3) എന്നിവരാണ് മരിച്ചത്.

കുട്ടികൾ പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. എങ്ങനെയാണ് ഇവർ വാട്ടർടാങ്കിൽ വീണതെന്ന് അറിയില്ലെന്നാണ് കുടുംബത്തിന്‍റെ പ്രതികരണം.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽഡിഎഫ്; യുഡിഎഫിന് സീറ്റ് നഷ്ടം, സിറ്റിങ് സീറ്റ് നിലനിർത്തി ബിജെപി

"സതീശൻ വിമാനയാത്രയെക്കുറിച്ച് വ്യക്തത വരുത്തണം"; നിലപാട് പറഞ്ഞ് കെ. സുധാകരൻ

ഏഷ്യൻ ഗെയിംസിൽ ചരിത്രം വെടിവച്ചി‌ട്ട് ഇന്ത്യയുടെ നീരു

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ എറണാകുളത്ത്

ഷുഹൈബ് വധക്കേസ്; വിചാരണ തലശേരിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം കോടതി തള്ളി