തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരുന്ന രോഗി ജീവനൊടുക്കി

 

തിരുവനന്തപുരം മെഡിക്കൽ‌ കോളെജ് - file image

Local

തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരുന്ന രോഗി ജീവനൊടുക്കി

വൈകീട്ട് അഞ്ചരയോടെ പേ വാര്‍ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

Namitha Mohanan

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരുന്ന രോഗി ജീവനൊടുക്കി. അഞ്ചാംപനിയെ തുടര്‍ന്ന് ചികിത്സയിലിരുന്ന കൊട്ടാരക്കര സ്വദേശി ചന്തു (30) ആണ് ആത്മഹത്യ ചെയ്തത്.

വൈകീട്ട് അഞ്ചരയോടെ പേ വാര്‍ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളെജ് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.