പെരിയ ദേശീയപാത സർവീസ് റോഡിൽ വൻ ഗർത്തം

 
Local

പെരിയ ദേശീയപാത സർവീസ് റോഡിൽ വൻ ഗർത്തം

ഓവുചാൽ നിർമാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്

Namitha Mohanan

കാസർഗോഡ്: പെരിയയിൽ ദേശീയപാത സർവീസ് റോഡിൽ വൻ ഗർത്തം. ബുധനാഴ്ച രാവിലെ എട്ടരയോടെ കാഞ്ഞങ്ങാട് നിന്ന് കാസർ‌ഗോഡേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവറാണ് ഗർത്തം കണ്ടത്. ബസിന് മുന്നോട്ട് പോവാനാവാതെ വന്നതോടെ വസ് നിർത്തിയിട്ടു. ഇതോടെ കേന്ദ്ര സർവകലാശാല മുതൽ പെരിയ ബസ് സ്റ്റോപ്പ് വരെ ഗതാഗതം തടസമുണ്ടായി.

ബസും പിന്നാലെ വന്ന വാഹനങ്ങൾ പുറകോട്ടെടുത്ത് ദേശീയപാതയിൽ കയറിയാണ് യാത്ര തുടർന്നത്. കെഎസ്ആർടിസി ബസും ഇതേ രീതിയിൽ ദേശീയ പാതയിൽ കയറുകയായിരുന്നു. വിവരമറിഞ്ഞ് ദേശീയപാത‌ നിർമാണ കമ്പനി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഓവുചാൽ നിർമാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ശാസ്ത്രീയമായല്ല സർവീസ് റോഡ് നിർ‌മാണമെന്നും ആരോപണം ഉയരുന്നുണ്ട്.

പാക് അധീന കശ്മീരിൽ പാക്കിസ്ഥാന്‍റെ നരനായാട്ട്; 20 പേർ കൊല്ലപ്പെട്ടു

എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തി ഡൽഹി പൊലീസ്

''അയാൾ ഞങ്ങളുടെ ആരുമല്ല'', മോഹൻദാസിനെ തള്ളി ആർഎസ്എസ്

''ഞാൻ അവന്‍റെ വലിയ ആരാധകൻ, ലെങ്ത്ത് ശരിയാക്കിയാൽ അവൻ ബുംറയ്ക്കൊപ്പം തിളങ്ങും''; ഇന്ത‍്യൻ പേസറെ പുകഴ്ത്തി ഗ്ലെൻ മഗ്രാത്ത്

അതിതീവ്ര ന്യൂനമർദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളിൽ യെലോ അലർട്ട്