ഭൂതത്താൻകെട്ടിൽ കണ്ട പുള്ളിപ്പുലി.

 

MV

Local

ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റിനടുത്ത് പുലിയിറങ്ങി | Video

ഭൂതത്താൻകെട്ട് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം പുള്ളിപ്പുലി; കെഎസ്ആർടിസി യാത്രക്കാരും കാറിലുണ്ടായിരുന്നവരും ദൃശ്യങ്ങൾ പകർത്തി

കോതമംഗലം: വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റിനുസമീപം പുള്ളിപ്പുലിയെ കണ്ടു. ജനവാസമേഖലയ്‌ക്കു സമീപം ചൊവ്വ വൈകിട്ട് ചെക്ക്പോസ്റ്റിനും എസ് വളവിനും ഇടയിലുള്ള പാറപ്പുറത്താണ് പുലിയെ കണ്ടത്.

കോതമംഗലം - വടാട്ടുപാറ റൂട്ടിലെ കെഎസ്ആർടിസി യാത്രക്കാരും കാറിൽ വന്ന യാത്രക്കാരുമാണ് പുള്ളിപ്പുലിയെ കണ്ടത്. കണ്ടവരിൽ ചിലർ ഉടൻതന്നെ ഫോട്ടൊയും വിഡിയൊയും പകർത്തുന്നതിനിടയിൽ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. പതിവായി സന്ദർശകർ വാഹനങ്ങൾ പാർക്ക് ചെയ്ത് വിശ്രമിക്കുന്ന സ്ഥലമാണിത്.

തിരുവോണം ബമ്പർ വിജയി കണ്ണൂരിൽ നിന്ന്? മുഴുവൻ ഫലവും അറിയാം

ജ്ഞാനേഷ് കുമാറിനെതിരായ ഇംപീച്ച്‌മെന്‍റ് നീക്കത്തിന് അടിസ്ഥാനമില്ലെന്ന് മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

എടിഎമ്മിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാം; ചാർജ് ഈടാക്കില്ലെന്ന് ബാങ്കുകൾ

ദക്ഷിണാഫ്രിക്കൻ പരമ്പര; ഓസ്ട്രേലിയൻ താരത്തിന് പരുക്ക്, പരമ്പര നഷ്ടമാകും

കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ് വരെ കാത്തിരിക്കണമെന്ന് അച്ഛൻ; ചണ്ഡിഗഢിൽ പൊലീസുകാരനെ വെടിവച്ച് കൊന്ന് 18കാരനായ മകൻ