പ്ലൈവുഡ് കമ്പനിക്കായി മണ്ണിടിക്കുന്നത് പരിശോധിക്കുന്ന പല്ലാരിമംഗലം വില്ലെജ് ഓഫിസ് അധികൃതർ.

 
Local

പ്ലൈവുഡ് കമ്പനിക്കായി മണ്ണെടുപ്പ്; വില്ലെജ് ഓഫിസർ സ്റ്റോപ്പ് മെമ്മോ നൽകി

മണ്ണെടുക്കുന്നതിനുള്ള മൈനിങ് ജിയോളജി വകുപ്പിന്‍റെ അനുമതി ഇല്ല. ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കെ നിയമം ലംഘിച്ച് മണ്ണെടുത്തു

Local Desk

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് കേന്ദ്രീകരിച്ച് ഇടവിളായിക്കുടിയിൽ തുടങ്ങാൻ തയാറെടുക്കുന്ന പ്ലൈവുഡ് കമ്പനികൾക്കായി നടന്നുവന്നിരുന്ന മലയിടിക്കൽ പ്രവർത്തനം വില്ലെജ് ഓഫിസർ തടഞ്ഞു.

പ്ലൈവുഡ് കമ്പനികൾക്കെതിരേ പ്രതിഷേധിക്കുന്ന ജനകീയ സമര സമിതിയുടെ പരാതിയെത്തുടർന്നാണ് നടപടി. പല്ലാരിമംഗലം വില്ലെജ് ഓഫിസർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ മണ്ണെടുക്കുന്നതിനുള്ള മൈനിങ് ജിയോളജി വകുപ്പിന്‍റെ അനുമതി ഇല്ലെന്നു വ്യക്തമായി. അതിനാൽ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽക്കുകയുമായിരുന്നു.

ഇതിനു പുറമേ, എറണാകുളം ജില്ലയിൽ റെഡ് അലെർട്ട് നിലനിൽക്കുമ്പോൾ നിയമം ലംഘിച്ച് മണ്ണെടുപ്പ് നടത്തിയതും ചട്ടവിരുദ്ധമാണ്. ജനകീയ സമിതി ചെയർമാൻ എം.എസ്. അബുലൈസ്, കൺവീനർ മൈതീൻ കൊച്ചുകുടി തുടങ്ങിയവർ വില്ലെജ് ഓഫിസർക്ക് രേഖാമൂലം പരാതിയും നൽകി.

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

ബംഗ്ലാദേശ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 20ന്

ഓണത്തിന് വ്യാജമദ്യം നിർമിക്കാൻ എത്തിച്ച 1,350 ലിറ്റർ സ്പിരിറ്റ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മെറ്റ മാപ്പ് പറയണം; അക്കൗണ്ടുകള്‍ നീക്കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ നിര്‍ദേശമില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി