മദ്യക്കുപ്പി തിരിച്ചു നൽകിയാൽ 20 രൂപ റീഫണ്ട്; കണ്ണൂർ ബെവ്കോ വൈറൽ‌

 
Local

മദ്യക്കുപ്പി തിരിച്ചു നൽകിയാൽ 20 രൂപ റീഫണ്ട്; കണ്ണൂർ ബെവ്കോ വൈറൽ‌|Video

മദ്യത്തിന്‍റെ എംആർപിയേക്കാൾ 20 കൂട്ടിയാണ് ഇവിടെ മദ്യം വിൽക്കുന്നത്

Local Desk

കണ്ണൂർ: കണ്ണൂരിലെ ബെവ്കോ ഔട്ട്ലെറ്റ് മദ്യക്കുപ്പികൾ റീസൈക്കിൾ ചെയ്യാൻ സ്വീകരിച്ച മാതൃക വൈറലാകുന്നു. ബെവ്റേജ് കൺസൾട്ടന്‍റായ നിതിൻ തീവാരിയാണ് കണ്ണൂർ ചിറക്കുനിയിലെ ബെവ്കോ ഔട്ട്ലെറ്റിനെ വൈറലാക്കിയിരിക്കുന്നത്. ജവാൻ ഉൾപ്പെടെയുള്ള മദ്യക്കുപ്പികൾ തിരിച്ചു നൽകിയാൽ 20 രൂപ റീഫണ്ട് കിട്ടുമെന്നതാണ് ഇവിടത്തെ പ്രത്യേകത.

മദ്യത്തിന്‍റെ എംആർപിയേക്കാൾ 20 കൂട്ടിയാണ് ഇവിടെ മദ്യം വിൽക്കുന്നത്. മദ്യത്തിന് 650 രൂപയാണെങ്കിൽ 670 രൂപ ഈടാക്കും.

പിന്നീട് ഒഴിഞ്ഞ കുപ്പി തിരിച്ചു നൽകിയാൽ 20 രൂപ റീഫണ്ട് ചെയ്യും. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി. ജർമനിയിലെ റീഫണ്ട് സിസ്റ്റത്തിന് സമാനമാണിതെന്ന് നിതിൻ പറയുന്നു.

റെയ്ഡിന്‍റെ വാർത്ത കണ്ടത് അതേ ചാനലിലൂടെ, സപ്രേക്ഷണം തടസപ്പെടുത്തിയെന്നത് കള്ളം; റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

ചോക്ലേറ്റ് കഴിച്ചു, കുളിക്കാനായി പോയ 23കാരി കുഴഞ്ഞു വീണു മരിച്ചു, അന്വേഷണം

ബിജെപി എംഎൽഎയുമായി ബന്ധമുള്ള സ്ഥാപനം പിന്മാറി; മോദിയുടെ 'സ്കൂൾ സഹപാഠി'ക്ക് ഭൂമി തിരികെ ലഭിക്കും

ഗുരു നിർദേശിച്ചു; കോടികൾ ആസ്തിയുള്ള എംഎൽഎ യാചകനായി!

റഷ്യയിൽ കരസേനാ മേധാവി ധീരജ് സേത്തിന്‍റെ ത്രിദിന സന്ദർശനം