റോഡുകൾ തകർന്നു, അപകടം തുടർക്കഥ; കോതമംഗലം നഗരസഭ ഉപരോധിക്കുമെന്ന് നാട്ടുകാർ

 
Local

റോഡുകൾ തകർന്നു, അപകടം തുടർക്കഥ; കോതമംഗലം നഗരസഭ ഉപരോധിക്കുമെന്ന് നാട്ടുകാർ

തങ്കളം - കോഴിപ്പിള്ളി ന്യൂ ബൈപാസ് തുറന്നതോടെ നൂറ് കണക്കിന് സ്കൂ‌ൾ കുട്ടികളും, യാത്രക്കാരുമാണ് റോഡിലൂടെ കടന്നുപോകുന്നത്.

Local Desk

കോതമംഗലം: റോഡുകൾ തകർന്നതിൽ പ്രതിഷേധിച്ച് കോതമംഗലം നഗരസഭ ഉപരോധിക്കാനൊരുങ്ങി പ്രദേശവാസികൾ. കോതമംഗലം നഗരസഭയിലെ 19-ാം വാർഡിലുള്ള മൂന്ന് റോഡുകൾ തകർന്ന് നിത്യേന അപകടങ്ങൾ തുടർക്കഥയായിട്ടും നഗരസഭ അധികൃതർ നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. നഗരസഭ ചെയർപേഴ്‌സൺ ഭാനുമതി രാജു വാർഡ് കൗൺസിലറായ ഈ വാർഡിലെ കൊള്ളിക്കാട്, ബൈപാസ് റോഡ്, ടി ബി കുന്ന് എന്നീ മേഖലകളിലെ റോഡുകളാണ് തകർന്നത്.

എല്ലാ വാർഡുകളിലും അറ്റുകുറ്റപ്പണികൾ നടക്കുമ്പോൾ റോഡ് പണി നടത്താമെന്നാണ് കൗൺസിലറുടെ നിലപാടെന്ന് നാട്ടുകാർ ആരോപിച്ചു. തങ്കളം - കോഴിപ്പിള്ളി ന്യൂ ബൈപാസ് തുറന്നതോടെ നൂറ് കണക്കിന് സ്കൂ‌ൾ കുട്ടികളും, യാത്രക്കാരുമാണ് റോഡിലൂടെ കടന്നുപോകുന്നത്. വാഹനങ്ങൾ കുഴിയിൽ ചാടി അപകടങ്ങൾ പതിവാണ്.

റോഡുകൾ തകർന്ന് കാടുപിടിച്ച് കിടക്കുന്ന കാര്യം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്ന് നാട്ടുകാർ ശനിയാഴ്ച നഗരസഭയ്ക്ക് മുന്നിൽ ജനകീയ ധർണയ്ക്ക് രൂപം നൽകിയിട്ടുണ്ട്.

കൗൺസിലറുടെ നടപടിക്കെതിരെ സിപിഐഎം അങ്ങാടി ബ്രാഞ്ച് കമ്മിറ്റി നഗരസഭ ഉപരോധവും വഴിതടയലും പ്രഖ്യാപിച്ചിട്ടുണ്ട്.