ബിജു
കോതമംഗലം: കോതമംഗലത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 40 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. വാരപ്പെട്ടി പാറേക്കുടി ചാലിൽ ബിജു (47) ആണ് പിടിയിലായത്. കേസിൽ കോട്ടപ്പടി വാവേലി സ്വദേശിനി മിനിമോൾ നേരത്തെ അറസ്റ്റിലായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു പിടിയിലായത്. 31 തവണകളായി 410 ഗ്രാം മുക്കുപണ്ടമാണ് ഇവർ പണയം വച്ചത്. ബിജു ആണ് തട്ടിപ്പിന്‍റെ സൂത്രധാരൻ എന്ന് പൊലീസ് പറഞ്ഞു. ബിജുവിനെ കോടതി റിമാൻഡ് ചെയ്തു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.