മാർ അത്തനേഷ്യസ് കോളെജിൽ സത്വ ഫെസ്റ്റിന് തുടക്കം
കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് കോളെജിൽ സത്വ ഫെസ്റ്റ് 2026 സംഘടിപ്പിച്ചു. ദ ഹിസ്റ്ററി മാൻ ഒഫ് ഇന്ത്യ ടൈറ്റിൽ ജേതാവും അതിവേഗചിത്രരചനയിലെ ലോക റെക്കോർഡ് ഉടമയും, ആറുകോടിയിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ നേടിയ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഡ്വ. ഡോ. എസ്. ജിതേഷ് (ജിതേഷ്ജി) സത്വ 2026 വരവേഗ വിസ്മയത്തിലൂടെയും സചിത്ര പ്രഭാഷണത്തിലൂടെയും ഉദ്ഘാടനം ചെയ്തു.
മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ, ഡോ. എബി പി.വർഗീസ് ആശംസകൾ നേർന്നു. കോളെജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ അഡ്വ. ഡോ. ജിതേഷ്ജിയുടെ അതിദ്രുത ചിത്രരചനയ്ക്കൊപ്പം പശ്ചാത്തലസംഗീതവും രാഷ്ട്രീയസാമൂഹ്യവിഷയങ്ങളെ അധികരിച്ചുള്ള നർമ്മഭാഷണവും കവിതയും സമന്വയിക്കുന്ന വരയരങ്ങ്, കൗതുകം നിറച്ചു. യുവതലമുറയോട് ബുദ്ധിയെ പ്രോജ്വലിപ്പിച്ച് ആത്മവിശ്വാസത്തോടെ മുന്നേറാനും ലഹരിക്കെതിരെ അണിചേരാനും ആഹ്വാനം നടത്തിയ അദ്ദേഹം, രാഷ്ട്രീയ നേതാക്കളുടെയും സിനിമ- സാഹിത്യപ്രതിഭകളുടെയും ചിത്രങ്ങൾ വരച്ചു. രവീന്ദ്ര നാഥ ടാഗോറിന്‍റെ ചിത്രത്തോടൊപ്പം ഗീതാഞ്ജലിയിലെ വരികൾ ചൊല്ലിയാണ് സത്വ ഉദ്ഘാടനം ചെയ്തത്.
ഐക്യുഎസി കോർഡിനേറ്റർ, ഡോ. മിന്നു ജെയിംസ് സ്വാഗതം പറഞ്ഞു. എസ്ക്യുഎസി കോർഡിനേറ്റേഴ്സ്, ആൽഫി ജീവൻ അർച്ചന എസ് എന്നിവർ വേദിയിൽ സംസാരിച്ചു.
സ്കൂൾ വിദ്യാർഥികൾക്ക് പരിചയപ്പെടാനുള്ള അവസരം ഒരുക്കുകയാണ് അത്തനേഷ്യൻ ഫെസ്റ്റായ സത്വയുടെ ലക്ഷ്യം. 10, 11,12 തലങ്ങളിലെ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങൾക്കു പുറമേ മാർ അത്തനേഷ്യസ് കോളേജിലെ ഡിപ്പാർട്ടുമെന്‍റുകൾ ഒരുക്കിയ വിവിധ ഭക്ഷണ സ്റ്റോളുകളും വിനോദമത്സരവേദികളും കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും ഫെസ്റ്റിനെ ആകർഷകമാക്കി. സത്വയിലെ വിവിധ മത്സരങ്ങൾക്ക് 1.75 ലക്ഷം രൂപയാണ് സമ്മാനമായി നൽകിയത്. 21 സ്കൂളുകളിൽനിന്നായി 350 വിദ്യാർഥികളാണ് സത്വ 2026ൽ പങ്കെടുത്തത്. മികച്ച പ്രകടനം നടത്തിയ സ്കൂളിന് ഉള്ള അത്തനേഷ്യസ് എവർ റോളിംഗ് ട്രോഫി 110 പോയിന്‍റ് നേടിയ അങ്കമാലി സെന്‍റ് പാട്രിക്സ് അക്കാഡമി സ്കൂളിന് ലഭിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികൾ
ഐഡിയത്തോൺ :നിർമ്മല പബ്ളിക് സ്‌കൂൾ, മുവാറ്റുപുഴ (ഒന്നാം സ്ഥാനം)വിശ്വജ്യോതി പബ്ളിക് സ്കൂൾ(രണ്ടാം സ്ഥാനം),വിശ്വജ്യോതി പബ്ളിക് സ്കൂൾ(മൂന്നാം സ്ഥാനം).
മിസ്ട്രി റൂം :സെന്‍റ് പാട്രിക്സ് അക്കാഡമി, അങ്കമാലി(ഒന്നാം സ്ഥാനം)സെന്‍റ് പാട്രിക്സ് അക്കാഡമി, അങ്കമാലി.(രണ്ടാം സ്ഥാനം) മാർ അത്തനേഷ്യസ് ഇന്‍റർനാഷൽ സ്‌കൂൾ, കോതമംഗലം(മൂന്നാം സ്ഥാനം).ക്വിസ് : ഭവൻസ് വിദ്യാ മന്ദിർ, എളമക്കര(ഒന്നാം സ്ഥാനം),ഗവൺമെന്‍റ് ബോയ്സ് എച്ച് എസ് എസ് പെരുമ്പാവൂർ(രണ്ടാം സ്ഥാനം),ശോഭന പബ്ളിക് സ്‌കൂൾ, കോതമംഗലം(മൂന്നാം സ്ഥാനം). ഡാൻസ്:സെന്‍റ് പാട്രിക്സ് അക്കാഡമി, അങ്കമാലി(ഒന്നാം സ്ഥാനം)സെന്‍റ് പാട്രിക്സ് അക്കാഡമി, അങ്കമാലി(രണ്ടാം സ്ഥാനം)മാർ അത്തനേഷ്യസ് ഇന്‍റർനാഷൽ സ്‌കൂൾ, കോതമംഗലം(മൂന്നാം സ്ഥാനം). ഡിബേറ്റ് :മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ പബ്ലിക് സ്‌കൂൾ, തിരുവാങ്കുളം(ഒന്നാം സ്ഥാനം),സെന്‍റ് പാട്രിക്സ് അക്കാഡമി, അങ്കമാലി(രണ്ടാം സ്ഥാനം),മാർ അത്തനേഷ്യസ് ഇന്‍റർനാഷൽ സ്‌കൂൾ, കോതമംഗലം(മൂന്നാം സ്ഥാനം).
ഫെയ്സ് പെയിന്റിംഗ് :സെന്‍റ് പാട്രിക്സ് അക്കാഡമി, അങ്കമാലി(ഒന്നാം സ്ഥാനം),സെന്‍റ് പാട്രിക്സ് അക്കാഡമി, അങ്കമാലി(രണ്ടാം സ്ഥാനം)മാർ ബേസിൽ കോതമംഗലം.(മൂന്നാം സ്ഥാനം)സ്‌മാർട്ട് ഫോട്ടോഗ്രഫി :ദ വില്ലേജ് ഇന്‍റർനാഷണൽ സ്കൂൾ(ഒന്നാം സ്ഥാനം) സെന്‍റ് സ്റ്റീഫൻസ് എച്ച് എസ് എസ് കീരംപാറ(രണ്ടാം സ്ഥാനം) മാർ അത്തനേഷ്യസ് ഇന്‍റർനാഷൽ സ്‌കൂൾ, കോതമംഗലം(.(മൂന്നാം സ്ഥാനം)
മാർക്കറ്റിംഗ് :സെന്‍റ് പാട്രിക്സ് അക്കാഡമി, അങ്കമാലി.(ഒന്നാം സ്ഥാനം)മാർ ഏലിയാസ് എച്ച് എസ് എസ് കോട്ടപടി(രണ്ടാം സ്ഥാനം)നിർമ്മല പബ്ളിക് സ്‌കൂൾ, മുവാറ്റുപുഴ.(മൂന്നാം സ്ഥാനം)
ഫുട്ബോൾ ടൂർണമെന്‍റ് :ഗവൺമെൻറ് ബോയ്സ് എച്ച് എസ് എസ് പെരുമ്പാവൂർ.(ഒന്നാം സ്ഥാനം)ഗവൺമെൻറ് ബോയ്സ് എച്ച് എസ് എസ് പെരുമ്പാവൂർ.(രണ്ടാം സ്ഥാനം)വിമലഗിരി പബ്ളിക് സ്‌കൂൾ കോതമംഗലം(മൂന്നാം സ്ഥാനം)