സിസ്റ്റർ പോൾ മരിയ മുല്ലൂർ

 
Local

കോതമംഗലം ജ്യോതി പ്രോവിൻസ് അംഗം സിസ്റ്റർ പോൾ മരിയ മുല്ലൂർ അന്തരിച്ചു

സംസ്കാരം (21/08/2026) വെള്ളിയാഴ്ച 10.30ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ.

നീതു ചന്ദ്രൻ

കോതമംഗലം: തിരുഹൃദയ സന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗമായ സി. പോൾ മരിയ മുല്ലൂർ എസ് എച്ച് (82) അന്തരിച്ചു. സംസ്കാരം (21/08/2026) വെള്ളിയാഴ്ച 10.30ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ. പരേതരായ ജോസഫ് - അന്നമ്മ ദമ്പതികളുടെ അഞ്ച് മക്കളിൽ രണ്ടാമത്തെ മകളാണ്. സെലിൻ ദേവസ്യ ( കുഞ്ചിത്തണ്ണി), ജോയി ജോസഫ് (രാജകുമാരി), ടോമി ജോസഫ് (രാജകുമാരി), പരേതയായ മേരി ജോർജ് എന്നിവർ സഹോദരങ്ങളാണ്.

സിസ്റ്റർ ആഞ്ചലിക് ഈഴക്കുന്നേൽ എസ് എച്ച്, സിസ്റ്റർ സിസിലി ഈഴക്കുന്നേൽ എസ് എച്ച്, സിസ്റ്റർ വിക്റ്റർ തേനമ്മാക്കൽ എസ് എച്ച്,പരേതയായ സിസ്റ്റർ ബെല്ലർമിൻ ഈഴക്കുന്നേൽ എന്നിവർ മാതൃ സഹോദരി പുത്രിമാരാണ്.

നെടുംകണ്ടം, ആയവന, മുതലക്കോടം, നെടിയകാട്, തോട്ടക്കര, നാകപ്പുഴ ,പുറപ്പുഴ, പാപ്പനംകോട്, ഓടനാവട്ടം, കോതമംഗലം, ചെങ്ങന്നൂർ, പാളയം എന്നിവിടങ്ങളിൽ അംഗമായും നേഴ്സറി സ്കൂൾ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

നീറ്റ്: രാധാകൃഷ്ണൻ സമിതി ശുപാർശകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് സുപ്രീം കോടതി

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ അറസ്റ്റ് വാറന്‍റ്

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സവർക്കറെ ഉൾപ്പെടുത്തിയ ചോദ്യാവലി; അധ‍്യാപകന്‍റെ സസ്പെൻ‌ഷൻ സ്റ്റേ ചെയ്തു

ഡല്‍ഹി ജല്‍ ബോര്‍ഡ് അഴിമതിക്കേസ്; മുന്‍ മന്ത്രി സത്യേന്ദർ ജെയിന്‍ ഉള്‍പ്പെടെ ആറ് പേരെ കോടതിയില്‍ ഹാജരാക്കി