ഷൂ ഇടുന്നതിനിടെ യുവതിക്ക് മൂർഖൻ പാമ്പിന്‍റെ കടിയേറ്റു; 24കാരി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍

 
Local

ഷൂ ഇടുന്നതിനിടെ യുവതിക്ക് മൂർഖൻ പാമ്പിന്‍റെ കടിയേറ്റു; 24കാരി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍

പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി

Namitha Mohanan

കോഴിക്കോട്: കോഴിക്കോട്ട് യുവതിക്ക് പാമ്പുകടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് (24) പാമ്പുകടിയേറ്റത്. ഷൂ ഇടുന്നതിനിടെ അതിനുള്ളിൽ ഉണ്ടായിരുന്ന പാമ്പ് കടിക്കുകയായിരുന്നു. മൂർഖൻ പാമ്പാണ് കടിച്ചത്.

യുവതിയെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

രാവിലെ ജോലിക്ക് പോവാനായി ധൃതിയില്‍ ഷൂ ഇട്ടപ്പോഴാണ് എന്തോ കടിച്ചതായി തോന്നിയത്. ഉടൻ ഷൂ അഴിച്ചുമാറ്റിയപ്പോഴാണ് പാമ്പിനെ കണ്ടത്. പിന്നാലെ തന്നെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി