മെഡൽ ജേതാക്കൾ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ,  എ എസ് പി ഒ. അപർണ എന്നിവർക്കൊപ്പം

 
Local

സംസ്ഥാന പോലീസ് മീറ്റ്: പഞ്ചഗുസ്തി മത്സരത്തിൽ എറണാകുളം റൂറൽ ജില്ലയ്ക്ക് നാല് സ്വർണം

മെഡൽ ജേതാക്കളെ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ അഭിനന്ദിച്ചു.

Local Desk

ആലുവ: കോഴിക്കോട് നടന്ന സംസ്ഥാന പോലീസ് മീറ്റിൽ പഞ്ചഗുസ്തി മത്സരത്തിൽ എറണാകുളം റൂറൽ ജില്ലയ്ക്ക് നാല് സ്വർണം. എൺപത് കിലോ വിഭാഗത്തിൽ ഡിഎച്ച് ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ എ.എൻ. സനീഷ്, എഴുപതു കിലോ വിഭാഗത്തിൽ 'ഡിഎച്ച് ക്യുവിലെ സിവിൽ പോലീസ് ഓഫീസർ വിഷ്ണു മോഹനൻ, എഴുപത്തിയഞ്ച് കിലോ വിഭാഗത്തിൽ ഡിഎച്ച് ക്യുവിലെ സിവിൽ പൊലീസ് ഓഫിസർ നിതിൻ ആന്‍റണി, അറുപത് കിലോ വിഭാഗത്തിൽ കോടനാട് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.എസ്. വൈശാഖ് എന്നിവരാണ് മെഡൽ നേടിയത്.

സനീഷ് ദേശീയ മീറ്റിൽ രണ്ട് സ്വർണ്ണവും, രണ്ട് വെള്ളിയും നേടിയിട്ടുണ്ട്. വിഷ്ണു നാല് വർഷമായി സംസ്ഥാന തലത്തിൽ സ്വർണ മെഡൽ ജേതാവാണ്. ദേശീയ തലത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.

നിതിൻ ദേശീയ തലത്തിൽ രണ്ട് സ്വർണ മെഡലും ഒരു വെള്ളിമെഡലും നേടിയിട്ടുണ്ട്. വൈശാഖ് ദേശീയ തലത്തിൽ ഒരു വെള്ളിമെഡലും, ഒരു വെങ്കല മെഡലും ലോക മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ മെഡലും കരസ്ഥമാക്കി. മെഡൽ ജേതാക്കളെ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ അഭിനന്ദിച്ചു.