തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ തെരുവുനായകൾ കടിച്ചുകൊന്നു

 

തെരുവുനായകൾ - ഫയൽചിത്രം

Local

തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ തെരുവുനായകൾ കടിച്ചുകൊന്നു

ആലപ്പുഴ മുതുകുളത്താണ് സംഭവം

Namitha Mohanan

ആലപ്പുഴ: മുതുകുളത്ത് പശുക്കിടാവിനെ തെരുവുനായക്കൂട്ടം കടിച്ചുകൊന്നു. മുതുകുളം സ്വദേശി തങ്കമണി അരവിന്ദിന്‍റെ വീട്ടിലെ ഒന്നര വയസുള്ള സങ്കരയിനം കിടാവിനെയാണ് നായകൾ കൊന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം,

നായകളുടെ കുരകേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് തൊഴുത്തിൽ കെട്ടിയിരുന്ന പശുകിടവിനെ കണാനില്ലെന്ന് അറിയുന്നത്. പിന്നീട് നടത്തിയ തെരച്ചിലിൽ പറമ്പിൽ നിന്ന് ചത്ത നിലയിൽ പശുക്കിടവിനെ കാണുകയായിരുന്നു.

മുമ്പ് പലതവണ ഈ വീട്ടിലെ കോഴികളെ നായകൾ കൊന്നുതിന്നിരുന്നു. പ്രദേശത്തെ രൂക്ഷമായ നായശല്യത്തെപ്പറ്റി വീട്ടുകാർ നേരത്തെ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.