റെജി, സൂസമ്മ, ജോമറ്റ്

 
Local

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കാണാതായി

KL-26-F-4374 എന്ന നമ്പറിലുള്ള കാറിലാണ് ഇവർ പോയത്

Namitha Mohanan

കോട്ടയം: കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കാണാതായി. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പനച്ചിക്കാട് സ്വദേശികളായ റെജി (62), ഭാര്യ സൂസമ്മ (58) മകൻ ജോമറ്റ് (30) എന്നിവരെയാണ് കാണാതായത്.

KL-26-F-4374 എന്ന നമ്പറിലുള്ള കാറിലാണ് ഇവർ പോയത്. ഇവർക്കായി ഈസ്റ്റ് പൊലീസ് അന്വേഷണം നടത്തി വരികയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ കിട്ടുന്നവർ പൊലീസിൽ വിവരമറിയിക്കണമെന്ന് ഈസ്റ്റ് പൊലീസ് വ്യക്തമാക്കി.