കാലുതെറ്റി മകൾ കിണറ്റിൽ വീണു, രക്ഷിക്കാനായി അമ്മ ചാടി, പിന്നാലെ അയൽ വാസിയും; മൂന്നു പേരെയും രക്ഷപെടുത്തി ഫയർഫോഴ്സ്

Local

കാലുതെറ്റി മകൾ കിണറ്റിൽ വീണു, രക്ഷിക്കാനായി അമ്മ ചാടി, പിന്നാലെ അയൽ വാസിയും; മൂന്നു പേരെയും രക്ഷപെടുത്തി ഫയർഫോഴ്സ്

തൃശൂർ‌ ചാലക്കുടിയിലാണ് സംഭവം

Namitha Mohanan

ചാലക്കുടി: തൃശൂർ ചാലക്കുടിയിൽ കിണറ്റിൽ ചാടിയ 3 പേരെ ഫയർഫോഴ്സെത്തി രക്ഷപെടുത്തി. ചാലക്കുടി മേലൂരിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

പെൺകുട്ടി കാൽതെറ്റി കിണറ്റിൽ വീഴുകയായിരുന്നു. ഇത് കണ്ട അമ്മ കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് എടുത്തു ചാടി. പിന്നാലെ അയൽവാസിയും കിണറ്റിലേക്ക് ചാടുകയായിരുന്നു.

തുടർന്ന് പ്രദേശവാസികൾ കയർ ഇട്ട് നൽ‌കുകയും മൂന്നാളും കയറിൽ പിടിച്ച് നിൽക്കുകയുമായിരുന്നു. പിന്നാലെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. അവരെത്തി മൂന്നു പേരെയും പുറത്തെത്തിക്കുകയുമായിരുന്നു.