തൃശൂരിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

 
file image
Local

തൃശൂരിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Namitha Mohanan

വടക്കാഞ്ചേരി: തൃശൂർ വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. കുറാഞ്ചേരിയിൽ വെള്ളിയാഴ്ച രാവിലെയോടെയാണ് തെരുവുനായയെ രക്തത്തിൽ കുളിച്ച നിലയിൽ നാട്ടുകാർ കണ്ടത്. വടക്കാഞ്ചേരി പൊലീസെത്തി പരിശോധന നടത്തി.

കഴുത്തിനേറ്റ ആഴത്തിലുള്ള മുറവാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വണ്ടി തട്ടിയതല്ല ആരോ കൊലപ്പെടുത്തിയതാണെന്നാണ് നാട്ടുകാർ പറയുന്നു. പ്രദേശവാസിയായ ഡോക്റ്റർ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.