തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തരംതിരിക്കുന്ന ഹരിതകർമ സേനാംഗങ്ങൾ  
Local

ശുചിത്വത്തിൽ മാതൃകയായി തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് ഹരിത പ്രോട്ടോക്കോൾ പൂർണമായും നടപ്പാക്കി ക്ഷേത്ര ട്രസ്റ്റ്

Local Desk

ആലുവ: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് ഹരിത പ്രോട്ടോക്കോൾ പൂർണമായും നടപ്പാക്കി ക്ഷേത്ര ട്രസ്റ്റ്. നടതുറപ്പുത്സവ ദിനങ്ങളിൽ ക്ഷേത്രപരിസരത്തെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ കാര്യക്ഷമമായ സംവിധാനങ്ങളാണ് ട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്നത്.

'നാടിനൊപ്പം നന്മയ്ക്കൊപ്പം' എന്ന് നാമകരണം ചെയ്താണ് ക്ഷേത്ര ട്രസ്റ്റ് ശുചിത്വ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നടതുറപ്പുത്സവം ആരംഭിച്ച 12 മുതൽ എല്ലാ ദിവസങ്ങളിലും ക്ഷേത്ര പരിസരം വൃത്തിയായി സൂക്ഷിക്കാൻ സാധിച്ചു. അൻപതോളം വരുന്ന ഹരിതകർമസേന അംഗങ്ങൾ കർമനിരതരായി സേവനം ചെയ്തുവരുന്നു.

ദിവസവും പുലർച്ചെ 4ന് ആരംഭിച്ച് രാത്രി 11 വരെ മാലിന്യങ്ങൾ നീക്കം ചെയ്യും. ഭക്തജനങ്ങളാലും വ്യാപാരികളാലും ഉണ്ടാവുന്ന മാലിന്യങ്ങൾ അതത് സമയങ്ങളിൽതന്നെ എടുത്ത്നീക്കി ക്ഷേത്രത്തിന്‍റെ ഒഴിഞ്ഞ പറമ്പിൽ ശേഖരിച്ച് തരംതിരിച്ചാണ് കയറ്റിഅയക്കുകയാണ് ചെയ്യുന്നത്. ശുചിത്വ പരിപാലനത്തിൽ ക്ഷേത്രട്രസ്റ്റ് പുലർത്തുന്ന ക്യത്യത ഭക്തജനങ്ങളുടെ പ്രശംസയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി മോദിയുടെ ബിരുദ കേസ്; കെജ്‌രിവാളിന്‍റെ അപ്പീൽ തള്ളി ഗുജറാത്ത് ഹൈക്കോടതി, 25000 രൂപ പിഴ അടയ്ക്കണം

സിജെപിയുടെ പേര് ‘ഇസ്തിഫ ജനത പാർട്ടി’ എന്നാക്കണം: കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; മുൻ മന്ത്രി സൗരഭ് ഭരദ്വാജ് അടക്കമുള്ള എഎപി പ്രവർത്തകർക്കെതിരേ കേസ്

എഫ്‌സിആർഎ രജിസ്‌ട്രേഷന് കൈക്കൂലി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

അരുണാചലിൽ കലാപകാരികളുടെ ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു