അവശനിലയിൽ കഴിഞ്ഞ വയോധികനെ പീസ് വാലി ഏറ്റെടുത്തു

 
Local

അവശനിലയിൽ കഴിഞ്ഞ വയോധികനെ പീസ് വാലി ഏറ്റെടുത്തു

യാചകരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതിയായ 'സ്‌മൈൽ' പദ്ധതിക്കു കീഴിലാണ് വയോധികന് അഭയം നൽകുന്നത്

Local Desk

കോതമംഗലം: മട്ടാഞ്ചേരിയിലും പരിസരത്തും ദീർഘ നാളുകളായി അലഞ്ഞു നടക്കുകയും ഭിക്ഷ യാചിച്ച് ജീവിക്കുകയും ചെയ്തിരുന്ന അവശ നിലയിലായ വൃദ്ധനെ കോതമംഗലം പീസ് വാലി ഏറ്റെടുത്തു. 70 വയസുള്ള പൊന്നപ്പൻ എന്ന് വിളിക്കുന്ന ഇദ്ദേഹം പുതിയ റോഡ് പരിസരങ്ങളിലാണ് വർഷങ്ങളായി കഴിഞ്ഞിരുന്നത്.

യാചകരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതിയായ 'സ്‌മൈൽ' പദ്ധതിക്കു കീഴിലാണ് വയോധികന് അഭയം നൽകുന്നത്. നിലവിൽ ഇത്തരത്തിലുള്ള 66 പേർ പീസ് വാലിയിൽ ഉണ്ട്. വയോധികന്‍റെ അവശനില ശ്രദ്ധയിൽ പെട്ട നഗരസഭ കൗൺസിലർ ടി കെ അഷ്‌റഫും സമീപത്തെ വ്യാപാരികളുമാണ് പീസ് വാലിയെ സമീപിച്ചത്.

തുടർന്ന് പൊലീസിന്റെയും കൗൺസിലറുടെയും ശുപാർശകൾ ലഭ്യമാക്കുകയും കുളിപ്പിച്ച് പുതു വസ്ത്രങ്ങൾ ധരിപ്പിച്ച് യാത്രയാക്കുകയും ചെയ്തു. കൊച്ചി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൗൺസിലർ ടി കെ അഷ്‌റഫ്‌, മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ജി അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.