സി.പി. രാധാകൃഷ്ണൻ

 

File

Local

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഗതാഗത നിയന്ത്രണത്തിൽ എറണാകുളം കുരുങ്ങും

ഉപരാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് തിങ്കളാഴ്ച രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Kochi Bureau

കൊച്ചി: ഉപരാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് തിങ്കളാഴ്ച രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

  • രാവിലെ 10 മുതൽ അങ്കമാലിയിൽ നിന്ന് ആലുവയിലേക്ക് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും. ഇത്തരം വാഹനങ്ങൾ കാലടി - പെരുമ്പാവൂർ - പുത്തൻകുരിശ് വഴി എറണാകുളത്തേക്ക് പോകണം.

  • 12:40 മുതൽ 2 മണി വരെ അങ്കമാലിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് യാതൊരുവിധ വാഹനങ്ങളും കടത്തിവിടുന്നതല്ല.

  • എയർപോർട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ 1:25 മുതൽ 2 മണി വരെ മറ്റൂർ നായത്തോട് വഴി പോകണം.

  • 1 :20 മുതൽ 2 മണി വരെ അത്താണിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് ഒരു വാഹനവും കടത്തിവിടില്ല.

  • പറമ്പയം, ദേശം, പറവൂർ കവല, തോട്ടക്കാട്ടുകര, അത്താണി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് 1:30 മുതൽ 2 വരെ മെയിൻ റോഡിലേക്ക് പ്രവേശിപ്പിക്കില്ല.

  • ബൈപാസ് ജംഗ്ഷൻ, പുളിഞ്ചോട് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മെയിൻ റോഡിലേക്ക് 1:35 മുതൽ 2 മണി വരെ ഒരു വാഹനവും കടത്തിവിടില്ല.

  • സിറ്റിയിൽ നിന്ന് വരുന്ന ഭാരവാഹനങ്ങൾ രാവിലെ 10 മുതൽ കണ്ടെയ്നർ റോഡ് - ചേരാനല്ലൂർ - വരാപ്പുഴ വഴി പോകണം.

  • വൈകിട്ട് 4 :15 മുതൽ 6 വരെ സിറ്റിയിൽ നിന്ന് വരുന്ന ഒരു വാഹനവും മെയിൻ റോഡ് വഴി കടത്തിവിടില്ല. ഇവിടെനിന്നു വരുന്ന വാഹനങ്ങൾ കണ്ടെയ്നർ റോഡ് വഴി പോകണം.

  • തോട്ടക്കാട്ടുകര, പറവൂർ കവല, ദേശം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വൈകിട്ട് 5 :20 മുതൽ 6 മണി വരെ മെയിൻ റോഡിലേക്ക് പ്രവേശിപ്പിക്കില്ല.

നേപ്പാൾ പ്രളയം; മരണസംഖ്യ 903 ആയി, കണ്ടെത്താനുള്ളത് 4250 പേരെ

ഒന്നിച്ച് ഓണമുണ്ടു, പിന്നെ ജീവനെടുത്തു; യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരേ എഫ്ഐആർ, നടത്തിയത് ആചാരമെന്ന് വാൽമീകി സമുദായാംഗം

ജി-20 ധനമന്ത്രിമാരുടെ യോഗം; നിർമലാ സീതാരാമൻ യുഎസിൽ

ഇമിഗ്രേഷൻ ക്ലിയറൻസിൽ സുപ്രധാന മാറ്റവുമായി ഇന്ത്യ; സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ