കൊച്ചി-ധനുഷ്‌ക്കോടി ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന വാനിന് മുകളിലേക്ക് കൂറ്റൻമരം വീണ് അപകടം

 
Local

കൊച്ചി-ധനുഷ്‌ക്കോടി ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന വാനിന് മുകളിലേക്ക് കൂറ്റൻമരം വീണ് അപകടം

ഒട്ടേറെ മരങ്ങളാണു അപകടാവസ്‌ഥയിലായി ദേശീയപാത ഓരത്തു നിൽക്കുന്നത്

Local Desk

കോതമംഗലം: കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ നേര്യമംഗലത്തിനു സമീപം വില്ലാഞ്ചിറയിൻ ഓടിക്കൊണ്ടിരുന്ന പിക്കപ് വാനിലേക്കു കൂറ്റൻ മരം കടപുഴകി വീണു. യാത്രക്കാർ ചെറിയ പരുക്കുകളോടെ രക്ഷപെട്ടു. തിങ്കൾ രാത്രി 8. 10 ടെയായിരുന്നു അപകടം.

നേര്യമംഗലത്തു നിന്നു കോതമംഗലത്തേക്കു റമ്പൂട്ടാൻ പഴങ്ങൾ കയറ്റിവന്ന വാഹനത്തിനു മുകളിലേക്കാണു മരം വീണത്. മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. നേര്യമംഗലം അഗ്നി രക്ഷ സേന ടീമും നാട്ടുകാരും ചേർന്നു മരം റോഡിൽ നിന്ന് മുറിച്ച് നീക്കി ഗതാഗതം പുനഃസ്‌ഥാപിച്ചു.

ഊന്നുകൽ പൊലീസും സ്‌ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ കഴിഞ്ഞ വർഷം കാറിനു മുകളിൽ മരം കടപുഴുകി വീണ് ഒരാൾ മരിച്ചിരുന്നു. ഒട്ടേറെ മരങ്ങളാണു അപകടാവസ്‌ഥയിലായി ദേശീയപാത ഓരത്തു നിൽക്കുന്നത്.

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടു പോയ 17 കാരനെ ഇതുവരെ കണ്ടെത്താനായില്ല; പൊലീസ് വാരണാസിലെത്തും

''സതീശൻ സർക്കാർ പിണറായി സർക്കാരിന്‍റെ കാർബൺ കോപ്പി''; ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലെന്ന് കെ. സുരേന്ദ്രൻ