ഗവാസ്കർ, ബോക് ത്തോ റായ്

 
Local

ടെലഫോൺ എക്സ്ചേഞ്ചിലെ ചെമ്പ് കമ്പി മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റു; രണ്ട് പേർ പിടിയിൽ

164 കിലോ ചെമ്പ് പട്ടകൾ ആണ് മോഷ്ടിച്ചത്. ഇവയ്ക്ക് ഉദ്ദേശം 1,80,400 രൂപ വില വരും.

Local Desk

കോതമംഗലം: ടെലഫോൺ എക്സ്ചേഞ്ചിൽ നിന്ന് ചെമ്പ് കമ്പികൾ മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനക്കാർ പിടിയിൽ. അസ്സാം ചിരാങ്ങ് ബിജനി ബോക് ത്തോ റായ് (27), തമിഴ്‌നാട് തിരുനെൽവേലി വാടക്കുപ്പനവടലി ഗവാസ്കർ (32) എന്നിവരെയാണ് കോതമംഗലം പൊലീസ് പിടികൂടിയത്. കഴിഞ്ഞ 13 ന് രാത്രിയിൽ തങ്കളം ഭാഗത്തുള്ള ബി എസ് എൻ എൽ ടെലിഫോൺ എക്സ്ചേഞ്ചിന്‍റെ അകത്ത് നിന്നും എർത്തിംഗിനായി ഉപയോഗിക്കുന്ന 164 കിലോ ചെമ്പ് പട്ടകൾ ആണ് മോഷ്ടിച്ചത്.

ഇവയ്ക്ക് ഉദ്ദേശം 1,80,400 രൂപ വില വരും. ബോക് ത്തോ റായ്‌യും മറ്റ് രണ്ട് പേരും ചേർന്നാണ് മോഷണം നടത്തിയത്. പെരുമ്പാവൂർ ഭാഗത്തുള്ള ആക്രി കടയിൽ വച്ച് മോഷണ മുതലുകൾ വാങ്ങിയ ആളാണ് ഗവാസ്കർ. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

ഇൻസ്പെക്ടർ പ്രശാന്ത് കുമാർ, എസ് ഐ മാരായ എൽദോ പോൾ, അജികുമാർ, എസ് സി പി ഓമാരായ ഫൈസൽ, സുഭാഷ് ചന്ദ്രൻ, സിപിഒ റിജേഷ് മാത്യു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

ജീവനക്കാരുടെ പണിമുടക്ക്; അഞ്ച് ദിവസം ബാങ്കുകൾ പൂട്ടിക്കിടക്കും

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി കസ്റ്റഡിയിൽ; ജയിലിലേക്ക് മാറ്റി

വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം