നിയന്ത്രണം വിട്ട് മറിഞ്ഞ ട്രാക്റ്റർ
കോതമംഗലം: നേര്യമംഗലം വില്ലാൻചിറയിൽ ട്രാക്റ്റർ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ചൊവ്വാഴ്ചയാണ് സംഭവം.
ഇതര സംസ്ഥാന തൊഴിലാളികളായ സത്യ, പ്രദീപ് എന്നിവരാണ് മരിച്ചത്. കോതമംഗലം ഭാഗത്തേക്ക് വരികയായിരുന്ന ട്രാക്റ്റർ നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ കോതമംഗലം താലൂക്ക് ആശുപത്രി, ബസേലിയോസ് ആശുപത്രി എന്നിവിടങ്ങളിലെ മോർച്ചറികളിലേക്ക് മാറ്റി. ഊന്നുകൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.