പ്രശാന്ത് കുമാർ, അനീഷ്‌ കുമാർ

 
Local

കോതമംഗലത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായി തകർന്നു

MV Desk

കോതമംഗലം: മാതിരപ്പിള്ളിയിൽ പാൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

ഇരമല്ലൂർ കാട്ടുകുടി എം.കെ. പ്രശാന്ത് കുമാർ (39), ഇരമല്ലൂർ തറയത്ത് അനീഷ്‌ കുമാർ (42) എന്നിവരാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായി തകർന്നു. ടാങ്കർ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തു.